സഹോദരിയുമായി അടുപ്പം; യുവാവിനെ പ്ലസ്ടു വിദ്യാര്‍ത്ഥി ബിയര്‍ ബോട്ടില്‍കൊണ്ട് തലക്കടിച്ച് കൊന്നു
പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ സഹോദരിയും മരണപ്പെട്ട അര്‍ജുനും ഒരേ കോളേജിലാണ് പഠിക്കുന്നത്. ഇവര്‍ തമ്മിലുളഅള അടുപ്പം ചോദ്യം ചെയ്യലിലൂടെ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചതെന്ന് പോലീസ് പറയുന്നു.
തൊടുപുഴ: യുവാവിനെ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച് കൊന്നു. വണ്ടമറ്റം അമ്പാട് സോമന്റെ മകന്‍ അര്‍ജുന്‍(20) ആണ് മരിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു അര്‍ജുന് മര്‍ദ്ദനമേറ്റത്.
തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അര്‍ജുന്‍ മരിക്കുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ സഹോദരിയും മരണപ്പെട്ട അര്‍ജുനും ഒരേ കോളേജിലാണ് പഠിക്കുന്നത്. ഇവര്‍ തമ്മിലുളഅള അടുപ്പം ചോദ്യം ചെയ്യലിലൂടെ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചതെന്ന് പോലീസ് പറയുന്നു.

ബിയര്‍കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റിട്ടും അര്‍ജുന്‍ ഒരു കിലോമീറ്ററോളം ബൈക്കില്‍ സഞ്ചരിച്ചിരുന്നു. പിന്നീട് റോഡില്‍ തലകറങ്ങി വീണ അര്‍ജുന നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബൈക്ക് അപകടമാണെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം കരുതിയിരുന്നത്. പിന്നീടാണ് കാര്യങ്ങള്‍ വെളിച്ചത്ത് വന്നത്.


Click it and Unblock the Notifications