Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാഖയില്‍ പോയില്ല..! ആലപ്പുഴയില്‍ പതിനേഴുകാരനെ ആര്‍എസ്എസ്സുകാര്‍ തല്ലിച്ചതച്ച് കൊന്നു..!!

ആലപ്പുഴ: ചേര്‍ത്തലയില്‍ ആര്‍എസ്എസ്സുകാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഉത്സവപ്പറമ്പില്‍ വെച്ച് ആര്‍എസ്എസ്സുകാര്‍ തല്ലിക്കൊന്നു. പട്ടണക്കാട് കളപ്പുരയ്ക്കല്‍ അനന്തുവെന്ന പതിനേഴുകാരനെയാണ് ആര്‍എസ്എസ്സുകാര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് പത്തോളം ആര്‍എസ്എസ്സുകാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. നാളെ ആലപ്പുഴയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനന്തുവിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് പോലീസ് പറയുന്നു.

rss

പട്ടണക്കാട് നീലിമംഗളം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കൊലപാതകം നടന്നത്. ഉത്സവത്തിന് എത്തിയ അനന്തുവിനെ ഓടിച്ചിട്ട് തല്ലി വീഴ്ത്തുകയായിരുന്നു. നെഞ്ചിലും വയറിലും ക്രൂരമായി മര്‍ദ്ദനമേറ്റ അനന്തു സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ആയുധങ്ങള്‍ ഉപയോഗിക്കാതെ ആയിരുന്നു ആര്‍എസ്എസ് ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ അനന്തു കുറച്ച് നാളായി ശാഖയില്‍ പോവാറില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണോ കൊലപാതക കാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

murder

കഴിഞ്ഞ ദിവസം ഒരു വിഷയവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അനന്തുവും ഉണ്ടായിരുന്നു. ഈ പ്രശ്‌നം പോലീസ് ഇടപെട്ടാണ് പരിഹരിച്ചത്. ഇതേത്തുടര്‍ന്ന് രണ്ട് തവണ ഒരു സംഘം അനന്തുവിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. വീട്ടില്‍ ഉള്‍പ്പെടെ ഇവര്‍ അനന്തുവിനെ തിരഞ്ഞ് വന്നു. പിന്നീട് ആണ് ക്ഷേത്രത്തില്‍ വെച്ച് ആക്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+