പ്ളസ്ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്നും കാണാതായി, കുട്ടി മുന്‍പും നാടുവിട്ടിരുന്നു
തിരുവല്ല: പ്ളസ്ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്നും കാണാതായാതായി റിപ്പോര്‍ട്ട്. തോട്ടഭാഗത്തിന് സമീപമുള്ള ഹോസ്റ്റലില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബെംഗളൂരു, മംഗലാപുരം, കന്യാകുമാരി. തൃശൂര്‍, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലായി പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിയ്ക്കുകയാണ്. രണ്ട് മാസം മുന്‍പും പെണ്‍കുട്ടി നാടുവിട്ടിരുന്നതായി ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നു.

കണ്ണൂരിലെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ മൂന്ന് ദിവസത്തിന് ശേഷം ബന്ധുക്കളാണ് തിരികെ ഹോസ്റ്റലില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിയ്ക്കുകയാണ്. കോന്നിയില്‍ നിന്നും കാണാതായ പ്ളസ്ടു വിദ്യാര്‍ഥിനികള്‍ ട്രെയിനില്‍ നിന്ന് ചാടി മരിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികള്‍ കാണാതാവുന്ന സംഭവത്തില്‍ പൊലീസ് വളരെ വേഗമാണ് അന്വേഷണം ആരംഭിയ്ക്കുന്നത്.












Click it and Unblock the Notifications