Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്റെ ഫോണിലേക്ക് വന്ന അശ്ലീല ചിത്രം കിട്ടിയത് അമ്മയ്ക്; പിന്നീട് സഹപാഠികൾ ചെയ്തത്, ഭീകരം...

പയ്യന്നൂർ: വാട്സ് ആപ്പ് വഴി അശ്ലീല ചിത്രങ്ങളും വാചകങ്ങളും സൗഹൃദങ്ങൾക്കിടയിൽ കൈമാറുന്നത് ഇന്ന് സ്വാഭാവികമാണ്. പ്ലസ്റ്റു വിദ്യാർത്ഥികളാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ പ്ലസ്റ്റു കാരന് സുഹൃത്തയച്ച സന്ദേശം അമ്മയ്ക്കാണ് കിട്ടിയതെങ്കിലോ? സംഭവം നടന്നത് കണ്ണൂരിലെ പയ്യന്നൂരിലാണ്. അമ്മ അശ്ലീല ചിത്രം കണ്ടതോടെ അധ്യാപകനോട് പരാതി പെട്ടു.

പരാതിപെട്ടതിന്റെ വിരോധത്തിന് മകൻ പ്ലസ്റ്റു വിദ്യാർത്ഥിയായ കുന്നരു കാരന്താട്ട ബിജിനെ(15) സഹാപാഠികൾ എല്ലാവരും ചേർന്ന് കാര്യമായി തന്നെ പെരുമാറി. മർദ്ദനമേറ്റ ബിജിനെ പയ്യന്നൂർ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമന്തളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കുന്നരു കാരന്താട്ടെ തടവിള തെക്കേതില്‍ വില്‍സന്റെ മകന്‍ ബിജിൻ.

അശ്ലീല ചിത്രം

അശ്ലീല ചിത്രം

സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ ബിജിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രമയക്കുകയായിരുന്നു.

പരാതിയുമായി അമ്മ

പരാതിയുമായി അമ്മ

എന്നാൽ ഈ മെസേജ് കിട്ടിയത് അമ്മയ്കായിരുന്നു. ഈ വിവരമറിഞ്ഞ വിദ്യാര്‍ഥിയുടെ മാതാവ് സ്‌കൂളിലെ അധ്യാപകനോടു പരാതിപ്പെട്ടു

ആദ്യ മർദ്ദനം ക്ലാസ് മുറിയിൽ

ആദ്യ മർദ്ദനം ക്ലാസ് മുറിയിൽ

ഇതിന്റെ വിരോധത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ക്ലാസ്മുറിയില്‍വച്ചു ചില വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നു ബിജിനെ മര്‍ദിച്ചിരുന്നു.

വീണ്ടും ക്രൂര മർദ്ദനം

വീണ്ടും ക്രൂര മർദ്ദനം

എന്നാൽ ഇതിലൊന്നും ദേഷ്യം തീരാതെ സ്കൂൾ വിട്ടതിനു ശേഷം വൈകുന്നേരം നാലോടെ ഏഴിമല പള്ളിയ്ക്കു സമീപം വീണ്ടും ബിജിനെ ഒരുസംഘം വീണ്ടും മർദ്ദിക്കുകയായിരുന്നു.

ഹൃദ്രോഗി

ഹൃദ്രോഗി

ഹൃദയസംബന്ധമായ രോഗത്തിനു പരിയാരം ഹൃദയാലയയില്‍ ചികിത്സയിലായിരുന്ന ബിജിനോട് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയും നിര്‍ദേശിച്ചിരുന്നു.

ശസ്ത്ര ക്രിയയ്ക്കുള്ള കാത്തിരിപ്പ്

ശസ്ത്ര ക്രിയയ്ക്കുള്ള കാത്തിരിപ്പ്

നിലവില്‍ ശസ്ത്രക്രിയ നടത്താന്‍ പറ്റാത്തതിനാല്‍ 18 വയസാകാനുള്ള കാത്തിരിപ്പിലായിരുന്നു രക്ഷിതാക്കള്‍. ഇതിനിടയിലാണ് ക്രൂര മർദ്ദനവുമേൽക്കേണ്ടി വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+