Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎം ആർ‍ഷോയും കെ വിദ്യയും വിവാഹിതരാവുന്നു

കാസർഗോഡ്: മുൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം.ആർ‍ഷോയും മുൻ എസ്‌എഫ്‌ഐ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ ജൂൺ 2 തിങ്കളാഴ്ചയാണ് വിവാഹം.

പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർ‍ഷോ നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. കാസർഗോഡ് സ്വദേശിനിയായ വിദ്യ മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിനായി വ്യാജ അനുഭവ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിലെ പ്രതിയാണ്.

pmas

അട്ടപ്പാടി ആർജിഎം ഗവൺമെന്റ് കോളേജിലും കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലും ജോലി നേടാൻ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. 2023 ജൂണിൽ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

ആർ‍ഷോയുടെ പഠനവുമായി ബന്ധപ്പെട്ടും നേരത്തെ വിവാദങ്ങൾ ഉയർന്നിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി ഇന്റഗ്രേറ്റഡ് പി.ജി കോഴ്സിൽ പഠിച്ചിരുന്ന അദ്ദേഹം പിന്നീട് എക്സിറ്റ് ഓപ്ഷൻ സ്വീകരിച്ച് പഠനം അവസാനിപ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+