കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ അയ്യങ്കാളി അനുസ്മരണത്തിന് പിന്നില്‍?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മഹാത്മ അയ്യങ്കാളിയുടെ ജന്‍മദിനാഘോഷത്തിന് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടായി. ദില്ലിയില്‍ പുലയര്‍ മഹാസഭയും ബിജെപി പട്ടികജാതി മോര്‍ച്ചയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

കേരളത്തില്‍ കൂടുതല്‍ ശക്തിയില്‍ വേരാഴ്ത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അതിന് താഴേ തട്ടില്‍ നിന്ന് തന്നെ പ്രവര്‍ത്തിച്ച് തുടങ്ങണം എന്ന തിരിച്ചറിവാണ് ഇപ്പോള്‍ കെപിഎംഎസ് പോലുള്ള സംഘടനകളെ കൂടെ നിര്‍ത്തുന്നതിന് പിന്നില്‍.

Modi Ayyankali

വരേണ്യരുടെ പാര്‍ട്ടി എന്ന ലേബലില്‍ നിന്ന് മാറിയാലല്ലാതെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പേ നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോള്‍ പുലയര്‍ മഹാ സഭയുടെ കായല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു.

അയ്യങ്കാളി മാത്രമല്ല, ശ്രീ നാരായണ ഗുരുവിനേയും കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും ബിജെപിയുടെ കേരളത്തിലെ പ്രവര്‍ത്തനം . ഇതിന്റെ സൂചനകളും നരേന്ദ്ര മോദിയുടെ അയ്യങ്കാളി അനുസ്മരണ പ്രഭാഷണം നല്‍കുന്നുണ്ട്.

തിന്‍മകളെ അകറ്റി സമൂഹത്തെ ശുദ്ധീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആളാണ് അയ്യങ്കാളി എന്ന് നരേന്ദ്ര മോദി പറഞ്ഞു. നാരായണ ഗുരുവിനേയും അദ്ദേഹം അനുസ്മരിച്ചു. തിരഞ്ഞെടുപ്പിന് മുമ്പുള്ള കേരള സന്ദര്‍ശനത്തില്‍ ശിവഗിരി മഠത്തിന്റെ പരിപാടിയിലും മോദി പങ്കെടുത്തിരുന്നു.

വോട്ട് നിലയില്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്തുള്ള പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ ഇതുവരെ ഒരു എംഎല്‍എയെ പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ കാര്യങ്ങള്‍ അങ്ങനെയാകരുതെന്ന കണക്കുകൂട്ടലില്‍ ആണ് ബിജെപി നേതൃത്വം. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും സന്ദര്‍ശനങ്ങള്‍ അതിന്റെ ഭാഗമാണ്.

കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കണ്ണൂര്‍ സന്ദര്‍ശിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
PM attends 152nd birth anniversary celebrations of Mahatma Ayyankali at Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X