കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ ഇനി രാഷ്ട്രത്തിന്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: പുതുവൈപ്പിലെ എല്‍എന്‍ജി ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. താരതമ്യേന ചെലവ് കുറഞ്ഞ് എന്‍എന്‍ജിയുടെ ഉപയോഗം കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചക്ക് ഏറെ സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്‍ജി ടെര്‍മിനലിനെ ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു ദശാബ്ദത്തിന്റെ കാത്തിരിപ്പിനൊടുവിലാണ് പെട്രോനെറ്റിന്റെ കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമായത്. ദക്ഷിണേന്ത്യയിലെ വ്യാവസായിക വളര്‍ച്ചയില്‍ എല്‍എന്‍ജി ടെര്‍മിനല്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

PM LNG

വ്യാവസായിക ആവശ്യത്തിനുള്ള ദ്രവീകൃത പ്രകൃതി വാതകം(എല്‍എന്‍ജി) കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ തന്നെ വിതരണം ചെയ്ത് തുടങ്ങിയിരുന്നു. ഒദ്യോഗിക ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്.
4200 കോടി രൂപ ചെലവിട്ടാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. പ്രതിവര്‍ഷം അമ്പത് ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റ് ആണ് പുതുവൈപ്പില്‍ സ്ഥാപിച്ചിട്ടുള്ളത്.

എല്‍എന്‍ജിയുടെ ന്യായവില ഉറപ്പാക്കാന്‍ വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ സംഘടിക്കണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ചടങ്ങില്‍ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗവര്‍ണര്‍ നിഖില്‍ കുമാര്‍, കേന്ദ്രമന്ത്രി കെവി തോമസ്, മന്ത്രി കെ ബാബു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

English summary
PM dedicates Kochi LNG terminal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X