കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പപ്പു സ്ട്രൈക്ക്' ജാഗ്രത കുറവ്! ഉഡായിപ്പിന് കയ്യും കാലും വെച്ചാല്‍ ബല്‍റാം എന്നു വിളിക്കാം'

  • By
Google Oneindia Malayalam News

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്ന് വിളിച്ച് ദേശാഭിമാനി എഡിറ്റോറിയില്‍ എഴുതിയ സംഭവത്തില്‍ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തിയിരുന്നു. ദേശാഭിമാനിയുടെ നടപടി മലയാള മാധ്യമ ലോകത്തിന് തന്നെ നാണക്കേടാണെന്നും ബല്‍റാം തന്‍റെ ഫേസ്ബുക്കില്‍ പേജില്‍ കുറിച്ചിരുന്നു.

<strong>സ്ഥാനത്ത് കോണ്‍ഗ്രസിനും സിപിഎമ്മിനും പിള്ളയുടെ 'നൈസ് കൊട്ട്'! കൊട്ടാന്‍ ഉപയോഗിച്ചത് ആ പഴയ ചിത്രം</strong>സ്ഥാനത്ത് കോണ്‍ഗ്രസിനും സിപിഎമ്മിനും പിള്ളയുടെ 'നൈസ് കൊട്ട്'! കൊട്ടാന്‍ ഉപയോഗിച്ചത് ആ പഴയ ചിത്രം

സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ പിഎം മനോജ്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് മനോജിന്‍റെ മറുപടി. സംഭവിച്ചത് അനുചിതമായെന്ന് വ്യക്തമാക്കിയ മനോജ് വിടി ബല്‍റാമിനേയും പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

എഡിറ്റോറിയില്‍

എഡിറ്റോറിയില്‍

പപ്പു സ്ട്രൈക്ക് എന്ന തലവാചകത്തോടെയാണ് രാഹുലിന്‍റെ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വിത്തെ ദേശാഭിമാനി വിമര്‍ശിച്ച് എഡിറ്റോറിയല്‍ എഴുതിയത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ദേശാഭിമാനിക്കെതിരെ വിടി ബല്‍റാം ഉയര്‍ത്തിയത്.

 എറാണകുളം സ്ഥാനാര്‍ത്ഥി

എറാണകുളം സ്ഥാനാര്‍ത്ഥി

എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥിയായ പി രാജീവാണ് എഡിറ്റോറിയല്‍ എഴുതിയതെന്നാണ് വിടി ബല്‍റാം തന്‍റെ കുറിപ്പില്‍ ആരോപിച്ചത്. പപ്പു എന്ന് രാഹുലിനെ പരാമര്‍ശിച്ചത് രാജീവിന്‍റെ കൂടി നിലവാരം വെളിപ്പെടുത്തുന്നതാണെന്ന് ബല്‍റാം പറഞ്ഞു.

 എന്തുമാകാം

എന്തുമാകാം

സിപിഎമ്മിന്‍റെ നേതാക്കന്‍മാരൊക്കെ മഹാന്‍മാരാണ്, അവരെ ബാക്കി എല്ലാവരും ബഹുമാനിക്കണം, എന്നാല്‍ സിപിഎമ്മിന്‍റെ മുഖപത്രത്തിന് എന്തുമാകാമെന്നും കുറിപ്പില്‍ പറയുന്നു. ഇതിനുള്ള മറുപടിയാണ് മനോജ് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നല്‍കിയത്.

 ഞങ്ങളുടെ രാഷ്ട്രീയമല്ല

ഞങ്ങളുടെ രാഷ്ട്രീയമല്ല

രാഹുൽഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ല. രാഹുൽഗാന്ധിയെ ബിജെപി പപ്പുമോൻ എന്ന് വിളിച്ചപ്പോഴും കോൺഗ്രസിൻറെ വടകര സ്ഥാനാർഥിയായ കെ മുരളീധരൻ സോണിയാഗാന്ധിയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല; എതിർത്തിട്ടേ ഉള്ളൂ.

 അനുചിതമാണ്

അനുചിതമാണ്

തിങ്കളാഴ്ച മുഖപ്രസംഗത്തിൽ പപ്പു സ്ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങൾ ഒട്ടും മടിച്ചു നിൽക്കുന്നില്ല.

 പരിഹാസ്യമാണ്

പരിഹാസ്യമാണ്

എന്നാൽ ഇന്നലെ വരെ ബിജെപി പേർത്തും പേർത്തും പപ്പുമോൻ വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകൾ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണ്.

 വിചിത്രമാണ്

വിചിത്രമാണ്

പാവങ്ങളുടെ പടനായകൻ എന്ന് എതിരാളികൾ പോലും വിളിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് എ കെ ജിയെ നികൃഷ്ടമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുകയും എതിർപ്പ് വന്നപ്പോൾ ആക്ഷേപത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്ത വി ടി ബൽറാമിന് പപ്പുമോൻ വിളി കേട്ടപ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണ്.

 എങ്ങനെ കണ്ടെത്തി?

എങ്ങനെ കണ്ടെത്തി?

അക്കൂട്ടത്തിൽ സമർത്ഥമായി എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ പേര് വലിച്ചിഴക്കാനും ബൽറാം ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകി എറണാകുളം മണ്ഡലത്തിൽ ആകെ നിറഞ്ഞുനിൽക്കുന്ന പി രാജീവ് ആണ് എഡിറ്റോറിയൽ എഴുതിയത് എന്ന് ബൽറാം എങ്ങനെ കണ്ടെത്തി?

 ഉഡായിപ്പിന്

ഉഡായിപ്പിന്

ചീഫ് എഡിറ്ററാണ് മുഖപ്രസംഗം എഴുതുന്നത് എന്ന് ബൽറാമിനോട് ആരാണ് പറഞ്ഞത്? ഉഡായിപ്പിന് കയ്യും കാലും വെച്ചാൽ ബൽറാം എന്ന് വിളിക്കാം എന്ന് തോന്നുന്നു.

 യാതൊരു മടിയും ഇല്ല

യാതൊരു മടിയും ഇല്ല

ഞങ്ങൾ ഏതായാലും രാഹുൽഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചല്ല ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാഗ്രത കുറവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച് തിരുത്തൽ വരുത്താൻ ഞങ്ങൾക്ക് യാതൊരു മടിയും ഇല്ല എന്ന് ഒരിക്കൽ കൂടി പറയട്ടെ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>പ്രചരണത്തിനിടെ 'ചൗക്കിദാര്‍ സംപിത് പത്ര 'തള്ള് വീഡിയോ' ഇറക്കി.. എട്ടിന്‍റെ പണി പിന്നാലെ</strong>പ്രചരണത്തിനിടെ 'ചൗക്കിദാര്‍ സംപിത് പത്ര 'തള്ള് വീഡിയോ' ഇറക്കി.. എട്ടിന്‍റെ പണി പിന്നാലെ

English summary
pm manoj facebook post about dbi editorial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X