Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ നുണ പറയുന്നവളാക്കി സലിംകുമാർ!! നുണ എന്ന് സലിംകുമാറിന് എങ്ങനെ അറിയാം? കുടുങ്ങുമോ?

നടി നുണപറയുന്നു എന്നാണ് സലിംകുമാർ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മനോജ് പറയുന്നു. അതെങ്ങനെ അദ്ദേഹത്തിന് ബോധ്യമായെന്നും മനോജ് ചോദിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സലിംകുമാർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമാകുന്നു. സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ദേശാഭിമാനി റെസിഡന്റ് എഡിറ്റർ പിഎം മനോജ് രംഗത്ത്. സലിംകുമാർ നടിയെ നുണ പറയുന്നവളായി ചിത്രീകരിക്കുകയാണെന്നും സലിം കുമാറിന്റേത് സ്ത്രീ വിരുദ്ധ പരാമർശമാണെന്നും മനോജ് പറയുന്നു. ഫേസ്ബുക്ക് പോസറ്റിലാണ് മനോജിന്റെ പ്രതികരണം.

നടിയെ ആക്രമിച്ച സംഭവത്തിൽ സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോൾ വ്യത്യസ്തത തോന്നി എന്ന് മനോജ് പറയുന്നു. പൾസർ സുനിയെയും ഇരയായ നടിയെയും നുണപരിശോധന നടത്തിയാൽ എല്ലാം അവിടെ തീരുമെന്ന സലിംകുമാറിന്റെ പ്രതികരണത്തിനെതിരെയാണ് മനോജ് രംഗത്തെത്തിയിരിക്കുന്നത്.

salim kumar

നടി നുണപറയുന്നു എന്നാണ് സലിംകുമാർ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മനോജ് പറയുന്നു. അതെങ്ങനെ അദ്ദേഹത്തിന് ബോധ്യമായെന്നും മനോജ് ചോദിക്കുന്നുണ്ട്. അങ്ങനെയൊരു വിവരം സലിംകുമാറിന്റെ കൈവശമുണ്ടെങ്കിൽ അത് പോലീസിൽ കൈമാറേണ്ടതില്ലെയെന്നും മനോജ് ചോദിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടു എന്നത് സലിംകുമാർ നിഷേധിക്കുമോയെന്നും മനോജ് ചോദിക്കുന്നു.

ഇരയെ നുണ പറയുന്നവളാക്കി മുദ്ര കുത്തുന്ന രീതി ഏത് മഹാനടന്റേതായാലും സമ്മതിച്ചു കൊടുക്കാൻ വിഷമമാണെന്ന് മനോജ് പറയുന്നു. സലിംകുമാർ ഉന്നയിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്നും അന്വേഷണ ഫലം വരട്ടെയെന്നും മനോജ് വ്യക്തമാക്കുന്നു. ഇരയെ നുണച്ചിയാക്കാൻ ശ്രമം നടത്തിയതിന് സലിംകുമാർ മാപ്പ് പറയുന്നതാണ് ഉചിതമെന്നും മനോജ് പറയുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ സംഭവ വികാസങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ദിലീപിന് പിന്തുണയുമായി സലീം കുമാര്‍ രംഗത്തു വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സലീം കുമാറിന്റെ പ്രതികരണം. ദിലീപിന്റെ സ്വാകാര്യ ജീവിതം തകര്‍ക്കാന്‍ ഏഴ് വര്‍ഷം മുമ്പ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത് എന്നാണ് സലീം കുമാര്‍ പറയുന്നത്.

പള്‍സര്‍ സുനിയേയും നടിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നും സലീം കുമാര്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ ഒരു നുണപരിശോധന നടത്തിയാല്‍ അവിടെ തീരും കാര്യങ്ങള്‍ എന്നാണ് സലീം കുമാര്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+