• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഹഹ' ഇമോജിയും കമന്‍റും ഇടരുത്; നവ മാധ്യമത്തിലെ ഇടപെടലിന് സിപിഎം കൈപ്പുസ്തകം,വിശദീകരിച്ച് പിഎം മനോജ്

തിരുവനന്തപുരം: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുക്കാറായതോടെ സൈബര്‍ ഇടത്തിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ അണികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുകയാണ് സിപിഎം. ഇതിന്‍റെ ഭാഗമായി നവമാധ്യമങ്ങളെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ അടങ്ങുന്ന ഒരു കൈപുസ്തകം സിപിഎം തയ്യാറാക്കി അണികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നുമുണ്ട്. ഇതേ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഇന്നെ പല മാധ്യമങ്ങളിലും വരികയും ചെയ്തിരുന്നു. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിശദീകരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കൂടിയായ പിഎം മനോജ്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സഖാക്കളേ സൈബർ പോരാളികളേ

സഖാക്കളേ സൈബർ പോരാളികളേ

മാതൃഭുമിയെയും മനോരമയെയും വിമർശിക്കുന്ന സഖാക്കൾ പലപ്പോഴും അവ ചെയ്യുന്ന ഉപകാരം വിസ്മരിക്കുന്നു. ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച ഈ ഒറ്റ ആർട്ടിക്കിൾ മതി -എന്താണ് പ്രയോജനം എന്ന് മനസ്സിലാക്കാൻ. സൈബർ ഇടത്തിൽ എങ്ങനെ പെരുമാറണം എന്ന് സഖാക്കളെ ബോധ്യപ്പെടുത്താൻ എത്ര ലഘുലേഖ അച്ചടിച്ച് വിതരണം ചെയ്‌താൽ കിട്ടും ഈ പ്രയോജനം. അഭിനന്ദനങ്ങൾ മാതൃഭൂമി !!!

വരുംദിവസങ്ങളിൽ

വരുംദിവസങ്ങളിൽ

വരുംദിവസങ്ങളിൽ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാം കുറിക്കുകൊള്ളുന്ന പോസ്റ്റുകളാണ് സി.പി.എം. ലക്ഷ്യമിടുന്നത്. അനുകൂല പോസ്റ്റുകൾ കൂടുതൽ പേരിലെത്തിക്കാനും എതിരാളികളെ നേരിടാനുമുള്ള തന്ത്രങ്ങൾ സൈബർ സഖാക്കൾക്ക് പാർട്ടി പകർന്നു നൽകും. നവമാധ്യമങ്ങളെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ അടങ്ങുന്ന കൈപ്പുസ്തകമാണ് സി.പി.എം. തയ്യാറാക്കിയിട്ടുള്ളത്.

കൈപുസ്‌തകത്തിലെ പ്രസക്തഭാഗങ്ങൾ

കൈപുസ്‌തകത്തിലെ പ്രസക്തഭാഗങ്ങൾ

എതിരാളി നമ്മുടെ പോസ്റ്റിന് ഇടുന്ന കമന്റ് എങ്ങനെ പ്രതിരോധിക്കാം.

ഒരിക്കലും അത്തരം കമന്റിന് ‘ഹഹ' ഇമോജി, മറുപടി എന്നിവ ഇടരുത്. അങ്ങനെവന്നാൽ എതിരാളിയുടെ കമന്റ് കൂടുതലാളുകളിലേക്കെത്തും. ലൈക്കും കമന്റും വരുന്നതോടെ ആ പോസ്റ്റ് എല്ലാവർക്കും കാണുന്ന രീതിയിൽ ഏറ്റവും മുകളിൽത്തന്നെ വരും. അതുകൊണ്ട് ആ കമന്റ് പരമാവധി അവഗണിക്കുക. എതിരാളിയുടെ കമന്റിന് മറുപടി കൊടുത്തേ തീരൂ എന്നാണെങ്കിൽ ആ പോസ്റ്റിനടിയിൽ വേറൊരു കമന്റായി മറുപടിയിടുക. ഒരിക്കലും ഈ മറുപടി എതിരാളിയുടെ കമന്റിന്റെ അടിയിൽ പോയി ചെയ്യാതിരിക്കുക. വേറെ കമൻറായി ഇടുക. അതുമല്ലെങ്കിൽ എതിരാളിയുടെ കമന്റ് സ്‌ക്രീൻഷോട്ട് എടുത്ത് വേറെ ഒരു പോസ്റ്റിടുക.

 പോസ്റ്റിനെ എങ്ങനെ കൈകാര്യം ചെയ്യാം

പോസ്റ്റിനെ എങ്ങനെ കൈകാര്യം ചെയ്യാം

നേതാക്കളുടെയും സ്ഥാനാർഥികളുടെയും പോസ്റ്റിനെ എങ്ങനെ കൈകാര്യം ചെയ്യാം.

മൂന്നു കാര്യങ്ങളാണ് ചെയ്യേണ്ടത്. ആ പോസ്റ്റിനെ ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, ആ പോസ്റ്റിൽ കമന്റിടുക. പ്രത്യേകിച്ച് കമന്റൊന്നും ഇടാൻ ഇല്ലെങ്കിൽ എന്തെങ്കിലും ഒരു സ്‌മൈലി ഇടുക. അതുമല്ലെങ്കിൽ ഒരു കുത്ത് എങ്കിലുമിടണം. ഒരു കുത്തെങ്കിലും കമന്റായി ഇടുന്നതോടെ ആ പോസ്റ്റ് കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ ഇടയാകും.

എങ്ങനെയുള്ള മെസേജുകൾ പോസ്റ്റ് ചെയ്യാം

എങ്ങനെയുള്ള മെസേജുകൾ പോസ്റ്റ് ചെയ്യാം

എപ്പോഴും പ്രത്യക്ഷമായ രാഷ്ട്രീയവിഷയങ്ങൾ മാത്രം പോസ്റ്റുചെയ്യാതെ മറ്റു വിഷയങ്ങളിലും പോസ്റ്റുകൾ ഇടണം. നാട്ടിലുള്ള എല്ലാവരുമായി നല്ലബന്ധം കാത്തുസൂക്ഷിക്കാൻ ഇത് ഉപകരിക്കും. നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളും ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും കലാപരിപാടികളും സർക്കാർ സഹായ പദ്ധതികളുടെ അറിയിപ്പുകളും പഞ്ചായത്ത് വില്ലേജ് എന്നിവിടങ്ങളിലെ അറിയിപ്പുകളും വിദ്യാർഥികൾക്കുള്ള സഹായങ്ങളുമെല്ലാം പോസ്റ്റുചെയ്യണം. മരണങ്ങൾ അറിയിക്കണം.

കൂടുതൽ പ്രചാരം കൊടുക്കും

കൂടുതൽ പ്രചാരം കൊടുക്കും

ഗൾഫിലുള്ളവരുമായി ബന്ധപ്പെട്ടുള്ള സംയുക്ത ചാരിറ്റി പ്രവർത്തനങ്ങൾ, നാട്ടിലെ വിവിധ വികസന പ്രവർത്തനങ്ങൾ, എന്നിവയുടെ വിശദാംശങ്ങളും നാട്ടിൽ നടക്കുന്ന പരിപാടികളുടെ ലൈവും പോസ്റ്റ് ചെയ്യാം. പാചകക്കുറിപ്പുകൾ, ബുക്ക്, നോവൽ, സിനിമ സംബന്ധിച്ച കാര്യങ്ങൾ എന്നിവയും പോസ്റ്റുചെയ്യണം. എതിരാളികളുടെ പോസ്റ്റുകളെ എങ്ങനെ കൈകാര്യം ചെയ്യാം എതിരാളികളുടെ പോസ്റ്റുകൾക്ക്‌ ലൈക്കോ മറ്റെന്തെങ്കിലും ഇമോജികളോ ഇടുകയോ കമന്റുചെയ്യുകയോ അരുത്. അത് ആ പോസ്റ്റിന് നിങ്ങളുടെ സുഹൃത്തുക്കളുടെ ഇടയിൽ കൂടുതൽ പ്രചാരം കൊടുക്കും. നിങ്ങളുടെ സുഹൃത്തുക്കൾ കൂടുതലും ഇടതുപക്ഷ അനുഭാവികളായിരിക്കും എന്നതിനാൽ ഈ ശീലം പൂർണമായും ഒഴിവാക്കണം.

എതിരാളികളുടെ പേജ് ലൈക്ക് ചെയ്യാമോ

എതിരാളികളുടെ പേജ് ലൈക്ക് ചെയ്യാമോ

എതിരാളികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, എന്തൊക്കെ ആരോപണങ്ങളാണ് ഉയർത്തുന്നത് എന്നറിയാൻ മാത്രം അവരെ ഫോളോ ചെയ്യാം. വേറെ ഒരു തരത്തിലുള്ള ഇടപെടലും അവരുടെ പേജുകളിൽ വേണ്ടാ. എന്തുചെയ്താലും അത് സ്വന്തം പേജിൽ മാത്രമായിരിക്കുമെന്ന ഉറച്ച നിലപാടെടുക്കുക.

ഫെയ്‌സ്ബുക്കിൽ പോസ്റ്റിടാൻ എപ്പോഴാണ് നല്ലസമയം

അങ്ങനെയൊരുസമയം ഉണ്ടോ എന്ന് ശങ്കിക്കേണ്ട. ആളുകൾ ഫെയ്‌സ്ബുക്ക് കൂടുതൽ ഉപയോഗിക്കുന്ന സമയത്ത് പോസ്റ്റിട്ടാൽ കൂടുതൽ പേരിലേക്ക് പടരും.

ഏത് സമയം

ഏത് സമയം

ആളുകൾ ഓഫീസിലെത്തി പ്രധാനപ്പെട്ട പണികളെല്ലാം തീർത്ത്‌ ചെറിയ ഇടവേള എടുക്കുന്ന 10-നും 11-നും ഇടയ്ക്കുള്ള സമയം ഉത്തമമാണ്. ഉച്ചയിലെ ഇടവേള സമയം, വൈകുന്നേരം, രാത്രി ഊണെല്ലാം കഴിഞ്ഞ് കിടക്കും മുന്നേയുള്ള സമയം എന്നിവയും പോസ്റ്റിടാൻ പറ്റിയ സമയമാണ്. പോസ്റ്റുകൾക്ക് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വായനക്കാരുണ്ടെങ്കിൽ ഗൾഫിലെ സമയം കൂടി കണക്കിലെടുത്ത് പോസ്റ്റ്‌ ചെയ്യാം.

എങ്ങനെ മറുപടി കൊടുക്കാം

എങ്ങനെ മറുപടി കൊടുക്കാം

എതിരാളികളുടെ പോസ്റ്റിന് എങ്ങനെ മറുപടി കൊടുക്കാം.

എതിരാളികളുടെ പോസ്റ്റിന് അവരുടെ വാളിൽ പോയി മറുപടി കൊടുക്കേണ്ടതില്ല. സ്ക്രീൻഷോട്ട് എടുത്ത് അതിനെ ഒരു പുതിയ മെസേജായി സ്വന്തം വാളിൽ പോസ്റ്റ് ചെയ്യാം. എതിരാളിക്ക് നമ്മുടെ ചെലവിൽ പബ്ലിസിറ്റി കൊടുക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഇങ്ങനെയുള്ള പോസ്റ്റുകളിൽനിന്ന് അവരുടെ പേരുകൾ ഒഴിവാക്കണം.

അവരുടെ പേരുകൾ മറയ്ക്കുക

അവരുടെ പേരുകൾ മറയ്ക്കുക

സ്‌ക്രീൻഷോട്ടിൽനിന്ന് അവരുടെ പേരുകൾ മറയ്ക്കുക. പേര് ഉപയോഗിക്കേണ്ട സ്ഥലങ്ങളിൽ അവരുടെ പേരിനുപകരം ബി.ജെ.പി. അംഗമെന്നോ യു.ഡി.എഫ്. അംഗമെന്നോ പാർട്ടിയുടെ പേരുപറയാതെ സുഹൃത്തെന്നോ മറ്റോ ഉപയോഗിക്കുക. ഒരു കാരണവശാലും

എതിരാളികളുടെ പോസ്റ്റ്‌ഷെയർ ചെയ്തുകൊണ്ട് അതിനു മറുപടി അരുത്, സ്‌ക്രീൻഷോട്ട് മാത്രമേ ഉപയോഗിക്കാവൂ.

എതിരാളിയിട്ട കമന്റിന് പോസ്റ്റിനെക്കാൾ ലൈക്ക് കിട്ടുന്നെങ്കിൽ എന്ത് ചെയ്യണം ആ കമന്റ് അവഗണിക്കുക. അതിന്റെ അടിയിൽ പോയി മറുപടിയിടരുത്. നമുക്ക് അനുകൂലമായി നിൽക്കുന്ന വേറെ ഏതെങ്കിലും കമന്റിന് മറുപടി, ലൈക്ക് എന്നിവ കൊടുത്ത് ആ കമന്റിനെ മുന്നോട്ടു കൊണ്ടുവരണം.

മറുപടി ഹൈഡ് ചെയ്യണം

മറുപടി ഹൈഡ് ചെയ്യണം

ഇത്രയൊക്കെ ചെയ്തിട്ടും ഒന്നും നടക്കുന്നില്ലെങ്കിൽ മറുപടി ഹൈഡ് ചെയ്യണം(ഒളിച്ചുെവക്കണം). അപ്പോൾ ആ കമന്റ് നമുക്കും ഇട്ടയാൾക്കും മാത്രമേ കാണാൻ കഴിയൂ. ഇതൊന്നും പറ്റിയില്ലെങ്കിൽ ആ കമന്റ് ഡിലീറ്റ്(മായ്ച്ചുകളയുക) ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുക. കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതിൽ മടി കാണിക്കേണ്ട. നമ്മുടെ ചെലവിൽ എതിരാളികളുടെ പ്രചാരണം നടക്കേണ്ടതില്ല.

എതിരാളികളെ ഫ്രൺഡ്‌ ആക്കാമോ

എതിരാളികളെ ഫ്രൺഡ്‌ ആക്കാമോ

ആക്കാം. എതിരാളികളെയും നമ്മുടെ രാഷ്ട്രീയത്തിന് പുറത്തുള്ളവരെയും നിഷ്പക്ഷരെയും കൂടുതൽ ഫ്രൺഡ്‌ ആക്കുക. അവരിലേക്കാണ് നമ്മുടെ മെസേജുകൾ എത്തിക്കേണ്ടത്. അവരെ ടാർഗറ്റ് ചെയ്ത് കൂടുതൽ പോസ്റ്റുകൾ ഇടുക. അവരെ മറുപടി പറയാനും സ്‌മൈലി ഇടാനും പ്രേരിപ്പിക്കുക. അതുവഴി അവരുടെ സുഹൃത്തുക്കളിലേക്ക് നമ്മുടെ മെസേജ് എത്തും.

എതിരാളികളുടെ പോസ്റ്റ് പൂർണമായും അവഗണിക്കണോ

വേണം.

പ്രത്യേക അജൻഡ

പ്രത്യേക അജൻഡ

എതിരാളികൾ പ്രത്യേക അജൻഡയിൽനിന്നു കൊണ്ടാണ് നിഷ്‌കളങ്കമായ രീതിയിലുള്ള പോസ്റ്റുകൾ ഇടുന്നത്. ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം പോലും പ്രവർത്തിക്കുന്നത് പൂർണമായ നീതിബോധത്തോടെയല്ല. സോഷ്യൽ മീഡിയയെ ജനാധിപത്യമര്യാദകൾ പാലിച്ച് സംവാദങ്ങൾ നടത്താനുള്ള ഒരു സ്ഥലമായി കണക്കാക്കാനാവില്ല. എതിരാളികളുടെ അജൻഡകളിൽ കുരുങ്ങാതിരിക്കുക.

തെറ്റായ പോസ്റ്റ് ഇട്ടാൽ

തെറ്റായ പോസ്റ്റ് ഇട്ടാൽ

തെറ്റായ പോസ്റ്റ് ഡിലീറ്റ് ചെയ്യുക. വേറൊന്നും ചെയ്യേണ്ടതില്ല. എന്തുകൊണ്ട് ഡിലീറ്റ് ചെയ്തു എന്ന് വിശദീകരിച്ചുകൊണ്ട് വേറെ പോസ്റ്റ് ഇടരുത്. എതിരാളികളെ ഫ്രൺഡാക്കിയാൽ എന്റെ വാൾ മുഴുവൻ അവരുടെ മെസേജുകളാവില്ലേ. ഇത് എങ്ങനെ ഒഴിവാക്കാം അനാവശ്യ പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുന്ന എതിരാളികളെ ‘അൺഫോളോ' ചെയ്യുക.

cmsvideo
  Pinarayi Vijayan's reply to Ramesh Chennithala regarding cyber bullying | Oneindia Malayalam
  അൺഫോളോ

  അൺഫോളോ

  അവരെ ‘അൺഫോളോ' ചെയ്യുന്നതുവഴി അവർ നമ്മുടെ ഫ്രൺഡായി നിലനിൽക്കുകയും നമ്മുടെ മെസേജുകൾ അവരിലെത്തുകയും ചെയ്യും. പക്ഷേ, അവരുടെ മെസേജുകൾ നമ്മുടെ വാളിൽ വരുന്നത് ഒഴിവാക്കാനും കഴിയും. അൺഫ്രൺഡ്‌, ബ്ലോക്ക് എന്നിവ ചെയ്യുന്നതു വഴി അവർക്ക് നമ്മുടെ മെസേജുകൾ കാണാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇത് കഴിയുന്നതും ഒഴിവാക്കുക.

  പൂഞ്ഞാറും പാലായും ഉള്‍പ്പടെ 9 സീറ്റ് നല്‍കാന്‍ സിപിഎം; പോരെന്ന് ജോസ്, പട്ടിക കൈമാറിയതായി സൂചന

  ഷാര്‍ജയിലെ നടുറോഡില്‍ പതിച്ച് ധോണിയുടെ കൂറ്റന്‍ സിക്സ്; പന്ത് സ്വന്തമാക്കി വഴി യാത്രക്കാരന്‍

  English summary
  PM Manoj says CPM handbook for activists for social media intervention soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X