തിരഞ്ഞെടുപ്പ് പ്രചാരണം ആവേശമാക്കാൻ പ്രധാനമന്ത്രിയും പ്രിയങ്കയും ഇന്ന് കേരളത്തിൽ, മോദി പാലക്കാട് എത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തില്‍ എത്തും. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തുന്ന പ്രധാനമന്ത്രി ഇന്ന് പാലക്കാട് രാവിലെ 11 മണിയോടെ എത്തും. കോട്ട മൈതാനിയിലാണ് പൊതുയോഗം. പാലക്കാട് ജില്ലയിലെ 12 മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ ഉണ്ടാവും.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

പ്രധാനമന്ത്രി വരുന്നതിന്റെ പശ്ചാത്തലത്തില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കള്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു.
അതേസമയം, യുഡിഎഫിന്റെ പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ആദ്യം എത്തുന്നത് തെക്കന്‍ കേരളത്തിലാണ്. രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പ്രിയങ്കയ്ക്ക് രണ്ട് ദിവസത്തെ പ്രചാരണ പരിപാടികളാണുള്ളത്. കായംകുളം മണ്ഡലത്തിലെ പൊതുപരിപാടിയിലാണ് പ്രിയങ്ക ആദ്യം എത്തുക. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, ജില്ലകളിലാണ് ആദ്യ ദിവസത്തെ പര്യടനം. വലിയ തുറയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. എറണാകുളം തൃശൂര്‍ ജില്ലയില്‍ നാളെ പ്രചരണ പരിപാടികള്‍ ആരംഭിക്കും.












Click it and Unblock the Notifications