കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവികയെ ഓര്‍ത്ത് അഭിമാനം, ഹിമാചലിന്റെ പാട്ടുപാടിയ മലയാളി ഗായികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശിന്റെ പാട്ടുപാടി ഇന്ത്യയാകെ തരംഗമായ ദേവികയെ തേടി ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനവുമെത്തി. ഹിമാചലിന്റെ ചംപാ കിതനി ദൂര്‍ എന്ന ഗാനമാണ് ഒമ്പതാം ക്ലാസുകാരിയായ ദേവിക പാടിയത്. ദേവിക എന്ന കുട്ടിയെ ഓര്‍ത്ത് അഭിമാനം. അവളുടെ ശ്രുതിമധുരമായ ആലാപനം ഏക ഭാരതം ശ്രേഷ്ട ഭാരത്തിന്റെ അന്തസത്ത ശക്തപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ അടക്കമുള്ളവര്‍ ദേവികയെ അഭിനന്ദിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ഇത് തരംഗമായിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയും അഭിനന്ദനവുമായി എത്തിയത്.

1

ഹിമാചലിന്റെ തനത് നാടോടി ഗാനമാണ് ദേവിക പാടിയത്. പാട്ട് കേട്ട് ജയറാം താക്കൂര്‍ ദേവികയെ ഹിമാചലിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നാല്‍പ്പത് ലക്ഷത്തിലേറെപേര്‍ ഈ ഗാനം ഇതുവരെ ആസ്വദിച്ചിട്ടുണ്ട്. ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായിട്ടാണ് ദേവിക ചംപാ കിത്‌നി ദൂര്‍ പാടിയത്. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലാണ് ദേവിക പഠിക്കുന്നു. ചമ്പാ കിത്‌നി ദൂര്‍ എന്ന ഗാനം ഹിമാചലിലും ദേശീയ തലത്തിലും ഏറെ പ്രശസ്തമാണ്. എന്നാല്‍ ദേവികയുടെ സ്വര മാധുര്യമാണ് ഈ ഗാനത്തെ കേള്‍ക്കാന്‍ ഇമ്പമുള്ളതാക്കിയത്. വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു ഇത്.

നേരത്തെ ജയറാം താക്കൂര്‍ ഈ വീഡിയോ പങ്കുവെച്ച് ദേവികയെ അഭിനന്ദിച്ചിരുന്നു. ഹിമാചലി ഉച്ചാരണത്തോടെ ആലപിച്ച് കേരളത്തിന്റെ മകള്‍ ദേവിക ഹിമാചല്‍ പ്രദേശിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു. മകളേ, നിനക്ക് അഭിനന്ദനങ്ങള്‍. ദേവിക, നിങ്ങളെ ഞാന്‍ ഹിമാചലിലേക്ക് ക്ഷണിക്കുകയാണ്. ഞങ്ങളുടെ സംസ്‌കാരത്തെ പറ്റി കൂടുതലറിയാം. നല്ലൊരു ഭാവിക്കായി ഹിമാചല്‍ ദേവഭൂമിയില്‍ നിന്ന് എല്ലാ ആശംസകളും നേരുന്നുവെന്ന് ജയറാം താക്കൂര്‍ ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
Narendra modi bought airplane worth 8000 crore | Oneindia Malayalam

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും സംസ്‌കാരങ്ങെും ഏകോപിപ്പിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത്. പദ്ധതിയുടെ കീവില്‍ കേരളത്തിനൊപ്പമുള്ള ജോഡി സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഹിമാചല്‍ പ്രദേശിലെ ചമ്പ എന്ന സ്ഥലത്തെ കുറിച്ചാണ് ദേവിക ആലപിച്ചത്. അതേസമയം ഹിമാചല്‍ പ്രദേശവാസികളും ദേവികയുടെ പാട്ടിനെ അഭിനന്ദിച്ച് കമന്റുകള്‍ അയച്ചിരുന്നു. കേരളത്തില്‍ നിന്നും വലിയ തോതില്‍ അഭിനന്ദനങ്ങള്‍ ഉണ്ടായിരുന്നു. പാട്ടിന്റെ അര്‍ത്ഥം മലയാളികള്‍ക്ക് വ്യക്തമായില്ലെങ്കിലും, ശബ്ദമാധ്യര്യം ഗംഭീരമായിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.

English summary
pm modi congratulate devika who sing himachal song in ek bharat shresta bharat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X