കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആചാരസംരക്ഷണത്തിനായി നിലകൊള്ളുമെന്ന് മോദി....ഇടത് വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ ആദ്യ പ്രചാരണ പരിപാടിയായ വിജയ് സങ്കല്‍പ്പ് റാലിയില്‍ ഇടത് വലത് മുന്നണികള്‍ക്കെതിരെ വമ്പന്‍ ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ ആചാരങ്ങള്‍ തകര്‍ക്കുകയാണെന്നും, അത് സംരക്ഷിക്കാനായി എല്ലാ കാലവും ബിജെപിയുണ്ടാവുമെന്നും മോദി പറഞ്ഞു. എല്ലാ മലയാളികള്‍ക്കും എന്റെ വിഷു ആശംസകള്‍ എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. കോഴിക്കോട് കടപ്പുറത്ത് വെച്ചായിരുന്നു റാലി.

1

ഇന്ത്യയില്‍ തുഗ്ലക്ക് റോഡ് അഴിമതി നടക്കുകയാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. തുഗ്ലക്ക് റോഡില്‍ താമസിക്കുന്ന രാഹുലിന്റെ പരാമര്‍ശിച്ചായിരുന്നു ആരോപണം. ഉത്തരേന്ത്യയില്‍ നടക്കുന്ന റെയ്ഡുകളില്‍ കെട്ട് കെട്ടായി നോട്ടുകള്‍ പിടികൂടുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാറ്റി വെച്ച പണമാണ് ഉപയോഗിക്കുന്നത്. നാണക്കേടാണിതെന്നും മോദി പറഞ്ഞു. അതേസമയം വര്‍ഗീയ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഇവിടെ ദശാബ്ദങ്ങളായി ഭരിച്ച് നശിപ്പിച്ചെന്നും മോദി പറഞ്ഞു.

ബിജെപി ഉയര്‍ത്തുന്നത് ബദല്‍ രാഷ്ട്രീയമാണ്. എല്‍ഡിഎഫും യുഡിഎഫും ഒരേ പ്രവര്‍ത്തികളാണ് ചെയ്യുന്നത്. കേരളത്തെ അവര്‍ അഴിമതിയില്‍ മുക്കി. 2016ല്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങളാണ് നടന്നത്. നിരവധി മന്ത്രിമാര്‍ അഴിമതി ആരോപണങ്ങളില്‍പ്പെട്ട് രാജിവെച്ചു. അതുകൊണ്ടാണ് ഇവിടെ വ്യാവസായിക വികസനം വരാത്തത്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ കുറിച്ച് കപട ബുദ്ധിജീവികള്‍ മിണ്ടാത്തതെന്താണ്. ത്രിപുര ഓര്‍ക്കുന്നില്ലേ. അത് കേരളത്തിലും ആവര്‍ത്തിക്കും.

സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ഇടതുപക്ഷത്തിന് ഇരട്ടത്താപ്പാണ്. മുത്തലാഖിനെ ന്യായീകരിക്കുന്നതും ഇതേ ഇടതുപക്ഷമാണ്. യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയാല്‍ അവര്‍ക്ക് തെറ്റി. ബിജെപി കേരളത്തോടൊപ്പമാണ്. ജനങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കൊപ്പമാണ്. രാജ്യത്തിന്റെ ആചാരങ്ങള്‍ കാത്തുസൂക്ഷിക്കപ്പെട്ടതാണ്. ഇപ്പോള്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കുകയാണ്. ആചാരം സംരക്ഷിക്കാന്‍ ലാത്തിയടി കൊള്ളണോ. ആചാരം സംരക്ഷിക്കാന്‍ സുപ്രീം കോടതി മുമ്പാകെ പോകും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നല്‍കുമെന്നും മോദി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

അരവിന്ദ് കെജ്‌രിവാള്‍ ദില്ലിയിലെ സഖ്യം തകര്‍ത്തു, രാഹുല്‍ അനുകൂലിച്ചു, കോണ്‍ഗ്രസ് പ്രതികരണമിങ്ങനെഅരവിന്ദ് കെജ്‌രിവാള്‍ ദില്ലിയിലെ സഖ്യം തകര്‍ത്തു, രാഹുല്‍ അനുകൂലിച്ചു, കോണ്‍ഗ്രസ് പ്രതികരണമിങ്ങനെ

English summary
pm modi hits out at ldf and udf at vijay sankalp rally kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X