കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

Google Oneindia Malayalam News

Recommended Video

cmsvideo
നമോ ടിവി നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് നടക്കുന്ന വിജയ് സങ്കല‍പ്പ് യാത്രയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനായി എത്തുന്ന പ്രധാനമന്ത്രി പക്ഷേ വയനാട്ടിൽ എത്തിയേക്കില്ലെന്നാണ് സൂചന.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിൽ മോദിയുടെ കേരളാ സന്ദർശനം ശ്രദ്ധേയമാണ്. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് പാകിസ്ഥാനെന്ന് തോന്നുന്നുവെന്ന ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളുടെ ഇടയിലാണ് പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം.

യുപി കോണ്‍ഗ്രസ് പിടിക്കുമോ? 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ തീരുമാനിക്കും!!യുപി കോണ്‍ഗ്രസ് പിടിക്കുമോ? 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ തീരുമാനിക്കും!!

modi

വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് മോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലി. വടകര, കോഴിക്കോട്,മലപ്പുറം എന്നീ മണ്ഡലങ്ങളിലെ ജനങ്ങളാകും പ്രധാനമായും റാലിയിൽ പങ്കെടുക്കുന്നത്. രാഹുൽ ഗാന്ധി ഹിന്ദു ഭൂരിപക്ഷ മേഖലയിൽ നിന്നും ഒളിച്ചോടിയ പരാമർശം കോഴിക്കോടും പ്രധാനമന്ത്രി ആവർത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

പരിപാടിയിൽ അമ്പതിനായിരത്തോളം പേരെ എത്തിക്കാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. തൃശൂരിലും കൊല്ലത്തും അടുത്തിടെ ബിജെപി പരിപാടികളിൽ പ്രധാനമന്ത്രി എത്തിയിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ മറ്റ് ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും പ്രചാരണത്തിനായി കേരളത്തിൽ എത്തുന്നുണ്ട്.

ഇതിനിടെ ശബരിമലയിൽ സ്ത്രിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് മോദിയെത്തുന്ന ചടങ്ങിൽ വെച്ച് വൻ സ്വീകരണമൊരുക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. കർശന ഉപാധികളോടെയാണ് പ്രകാശ് ബാബുവിന് ജാമ്യം അനുവദിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
PM Modi in Kerala today for NDA election rally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X