മോദിയുടെ റോഡ് ഷോ; കൂടുതല്‍ ആളുകള്‍ എത്തുന്നതില്‍ പൊലീസിന് ആശങ്ക, യോഗത്തില്‍ ഭിന്നത
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നു. . എന്നാല്‍ പൊലീസ് പറയുന്നത്ര ആളുകള്‍ ഷോയില്‍ ഉണ്ടാകില്ലെന്നാണ് ബി ജെ പി നേതൃത്വം അറിയിക്കുന്നത്.
പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഊമക്കത്ത് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് പരിപാടികളുടെ നടത്തിപ്പ് വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ഉന്നതതല യോഗം ചേര്‍ന്നത്.

സംസ്ഥാന പോലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, തിരുവനനന്തപുരം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും യോഗത്തില്‍ പങ്കെടുത്തിരുന്നു. റോഡ് ഷോയില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നതില്‍ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആശങ്ക പ്രകടിപ്പിച്ചു.
റോഡ് ഷോയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കണമെന്ന നിര്‍ദേശവും പൊലീസ് മുന്നോട്ടുവെച്ചു. എന്നാല്‍ പൊലീസ് കണക്കുകൂട്ടുന്ന ആള്‍ ബാഹുല്യം ഉണ്ടാകില്ലെന്നും അതിനാല്‍ റോഡ് ഷോയില്‍ ആശങ്ക വേണ്ടെന്നും കെ സുരേന്ദ്രന്‍ യോഗത്തില്‍ വ്യക്തമാക്കി. ചൂട് കൂടിയ കാലാവസ്ഥയില്‍ ജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടാകുമെന്ന് ബി ജെ പി നേതൃത്വം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ സഞ്ചാരപാതയിലൂടെ അല്ലാതെ ആളുകളെ കടത്തിവിടാനാകുമോയെന്നും ബി ജെ പി ആരാഞ്ഞു. പ്രധാനമന്ത്രിയുടെ സഞ്ചാരപാഥയില്‍ ജനങ്ങള്‍ തടിച്ചുകൂടിയാല്‍ എങ്ങനെ നേരിടാനാകുമെന്ന ആശങ്കയും ബി ജെ പി യോഗത്തില്‍ മുന്നോട്ടുവച്ചിരുന്നു. നാളെയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി എത്തുന്നത്. കൊച്ചിയിലാണ് പ്രധാനമന്ത്രി വിമാനമിറങ്ങുക
പ്രധാനമന്ത്രിക്കെതിരെ ചാവേര്‍ ആക്രമണം നടത്തുമെന്ന കത്ത് ലഭിച്ചതിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് പൊലീസ്. ചാവേര്‍ ആക്രമണം നടത്തുമെന്ന പറയുന്ന കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനാണ് ലഭിച്ചത്. അതേസമയം, സുരക്ഷയ്ക്കായി രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്നാണ് കൊച്ചി കമ്മീഷണര്‍ അറിയിച്ചത്. പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications