പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; കോണ്‍ഗ്രസ് ദേശീയ നേതാക്കളും ഇന്ന് സംസ്ഥാനത്ത് എത്തും
Recommended Video
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും. രാത്രി എട്ടു മണിക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം പാർലമെന്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികള്‍ യോഗത്തിൽ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗാതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്.
വോട്ടെടുപ്പ് തുടങ്ങിയ പിന്നാലെ പണിമുടക്കി വോട്ടിങ്ങ് മെഷീന്! വോട്ടര്‍മാര്‍ മടങ്ങിപ്പോയി
അതേസമയം കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദും നവജ്യോത് സിംഗ് സിദ്ധുവും ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം മണ്ഡലങ്ങളിലായി രണ്ട് ദിവസമാണ് ഗുലാംനബി ആസാദിന്റെ കേരളത്തിലെ പരട്യനം. കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്ന സിദ്ദു ഇന്ന് തന്നെ പഞ്ചാബിലേക്ക് മടങ്ങും.
ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം