പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; വൻ വികസന പ്രഖ്യാപനങ്ങൾക്ക് സാധ്യത
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ബിജെപിയുടെ രാഷ്ട്രീയ കരുത്ത് വിളിച്ചോതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം നഗരസഭയിൽ ആദ്യമായി ബിജെപി ഭരണമുറപ്പിച്ചതിന് പിന്നാലെ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10.15-ന് വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിക്കും.
സന്ദർശനത്തിന്റെ ഭാഗമായി റെയിൽവേ മേഖലയിൽ വലിയ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകൾ (തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു) അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ ഗുരുവായൂർ-തൃശൂർ പാസഞ്ചർ ട്രെയിനും ഇതോടൊപ്പം സർവീസ് ആരംഭിക്കും.

സയൻസ് ആൻഡ് ഇന്നവേഷൻ മേഖലയ്ക്ക് കരുത്തേകുന്ന സിഎസ്ഐആർ-എൻഐഐഎസ്ടി ഇന്നവേഷൻ ഹബ്ബിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കൂടാതെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയോ സർജറി സെന്റർ, പൂജപ്പുരയിലെ അത്യാധുനിക ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നടത്തും. നഗരത്തിലെ വഴിയോര കച്ചവടക്കാർക്കായി പിഎം സ്വാനിധി (PM SVANidhi) വായ്പകളുടെ വിതരണവും ഇതോടൊപ്പം നടക്കും.
തിരുവനന്തപുരം നഗരസഭയുടെ വികസന ബ്ലൂപ്രിന്റ് പ്രകാശനമാണ് സന്ദർശനത്തിലെ പ്രധാന രാഷ്ട്രീയ അജണ്ട. 'അഹമ്മദാബാദ് മോഡൽ' വികസനം തിരുവനന്തപുരത്ത് നടപ്പിലാക്കുമെന്ന വാഗ്ദാനത്തോടെയാണ് ബിജെപി ഭരണത്തിലേറിയത്. അതുകൊണ്ടുതന്നെ നഗരവികസനത്തിനായുള്ള പ്രത്യേക പാക്കേജുകൾ മോദി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിനുപുറമെ, ഒരു ലക്ഷം കോടി രൂപയുടെ അതിവേഗ റെയിൽ പാതയെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോ എന്നും കേരളം ഉറ്റുനോക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ അതീവ സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ വിമാനത്താവളം മുതൽ കിഴക്കേക്കോട്ട വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗത ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് മണിക്കൂർ മാത്രം നഗരത്തിൽ ചെലവഴിക്കുന്ന പ്രധാനമന്ത്രി, ഉച്ചയ്ക്ക് 12.40-ഓടെ ചെന്നൈയിലേക്ക് തിരിക്കും.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications