Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം തവണയും മുഖ്യമന്ത്രിയായ പിണറായി വിജയന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പിണറായി വിജയന് ആശംസകൾ അറിയിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രം തിരുത്തി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഠമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ ഔദ്യോഗിക പദവി ആരംഭിച്ച പിണറായി വിജയൻ ജിക്ക് അഭിനന്ദനങ്ങൾ," നരേന്ദ്ര മോദി ട്വിറ്റ് ചെയ്തു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പിണറായി വിജയന് ആശംസകൾ അറിയിച്ചു. എന്റെ സഹോദരന് ആശംസക ൾ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. അദ്ദേഹത്തിന്റെ ദൃഢ നിശ്ചയവും സ്ഥിരോത്സാഹവും ജനങ്ങൾക്ക് സാമൂഹിക സമത്വത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കും കാരണമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

Pinarayi Government

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടാം തവണയും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദ്യം ഘടകക്ഷി നേതാക്കള്‍ പിന്നാലെ അക്ഷരമാല ക്രമത്തിലായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, ചിത്രങ്ങള്‍

മുഖ്യമന്ത്രി ഉള്‍പ്പടേയുള്ള സിപിഎം, സിപിഐ നിയുക്ത മന്ത്രിമാര്‍ രാവിലെ ആലപ്പുഴ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാര്‍ച്ച നടത്തിയതിന് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി തിരുവനന്തപുരത്തേക്ക് തിരിച്ചത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 250 ഓളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

ട്രന്‍ഡിംഗായി അനന്യ പാണ്ഡയുടെ ഫോട്ടോ ഷൂട്ട്; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Mohanlal about his friendship with Pinarayi vijayan | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+