ന്യൂഡല്‍ഹി: പ്രവാസി ദിവസ് സമ്മാന്‍ പുരസ്‌കാര നിര്‍ണയ ജൂറിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്‌തു.
ഉപരാഷ്ട്രപതി അധ്യക്ഷനായ ജൂറിയില്‍ യൂസഫലി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 5 പ്രവാസി പ്രമുഖരും വിദേശകാര്യമന്ത്രി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അഗങ്ങളാണ്. ജനുവരി ആദ്യവാരം ഓണ്‍ലൈനായാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്.