നരേന്ദ്ര മോദി കേരള കസവ് മുണ്ടണിഞ്ഞ് കൊച്ചിയിൽ ; കാൽനടയായി റോഡ് ഷോ തുടങ്ങി, വൻ വരവേൽപ്പ്
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നാവിക സേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്. കസവ് മുണ്ടും കുർത്തയുമണിഞ്ഞ് കേരള വേഷത്തിലായിരുന്നു അദ്ദേഹം വിമാനമിറങ്ങിയത്.പിന്നാലെ കാൽനടയായി റോഡ് ഷോയും ആരംഭിച്ചു. പെരുമാന്നൂര്‍ ജങ്ഷന്‍ മുതല്‍ തേവര കോളേജുവരെയാണ് റോഡ് ഷോ. മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

1.8 കിമി ദൂരമാണ് മെഗാ റോഡ് ഷോ. തുറന്ന വാഹനത്തിലായിരിക്കും റോഡ് ഷോ എന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ. എന്നാൽ കാൽനടയായി റോഡ് ഷോ നടത്താൻ പ്രധാനമന്ത്രി തയ്യാറാവുകയായിരുന്നു. റോഡിന് ഇരുവശത്തും കൂടി നിന്ന ജനത്തെ കൈവീശി കാണിച്ചും തൊഴുതും പ്രധാനമന്ത്രി നടന്ന് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കൊച്ചിയിൽ.
,സമീപകാലത്ത് ഇതാദ്യമായാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്തരത്തിൽ കേരളത്തിൽ കാൽനടയായി യാത്ര നടത്തുന്നത്. പ്രധാനമന്ത്രിയുടെ വരവ് വൻ ആവേശമാണ് തീർക്കുന്നത്. ബിജെപി ആസൂത്രണം ചെയ്തതിനെക്കാൾ വലിയ പങ്കാളിത്തം തന്നെയാണ് പരിപാടിയിൽ ഉണ്ടായിരിക്കുന്നത്. മോദിയുടെ വരവ് വലിയ ഊർജം തീർക്കുമെന്നാണ് നേതാക്കൾ കണക്ക് കൂട്ടുന്നത്.
റോഡ് ഷോയ്ക്ക് ശേഷം തേവര കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് 'യുവം 2013' നടക്കുക. പരിപാടിയിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിജെപി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. യുവം പരിപാടിയിൽ യുവാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. യുവാക്കളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകും. 50 മിനിറ്റോളം നീണ്ട് നിൽക്കുന്നതാണ് പരിപാടി. എത്ര യുവാക്കൾക്കായിരിക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിക്കുകയെന്നത് വ്യക്തമല്ല.
അതേസമയം പരിപാടിയിൽ സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖരും പങ്കെടുക്കുന്നുണ്ട്. നടൻമാരായ സുരേഷ് ഗോപി ഉണ്ണി മുകുന്ദൻ, നടി നവ്യ നായർ, അപർണ ബാലമുരളി ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ എന്നിവരാണ് പങ്കെടുത്തവർ.
'യുവം 2023' രാഷ്ട്രീയ പരിപാടിയല്ലെന്ന് ബിജെപി ആവർത്തിക്കുമ്പോഴും ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തിലെ യുവാക്കളെയാണ് ബിജെപി പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് വ്യക്തമാണ്. അതേസമയം വേദിയിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ മോദി നടത്തുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. യുവാക്കളെ ലക്ഷ്യം വെച്ചുള്ള സർപ്രൈസ് പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്ന ആകാംക്ഷയും ഉണ്ട്.
അതേസമയം യുവം പരിപാടിക്ക് പിന്നാലെ രരാത്രിയോടെ ക്രൈസ്തവ മതമേലധ്യക്ഷൻമാരുമായും പ്രമുഖരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൊച്ചിയിലെ വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ വെച്ചാണ് കൂടിക്കാഴ്ച. ചൊവ്വാഴ്ച രാവിലെ 10.15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. 10.30 ന് സെൻട്രൽ റെയിൽവേസ്റ്റഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ് അദ്ദേഹം നിർവ്വഹിക്കും.
#WATCH | Kerala: PM Narendra Modi holds a roadshow in Kochi. PM is on a two-day visit to the state. pic.twitter.com/m1aBLyrPZ9
— ANI (@ANI) April 24, 2023












Click it and Unblock the Notifications