Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ക്രാപ്പേജ് പോളിസി സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി; ആദ്യം പൊളിക്കുക സര്‍ക്കാര്‍ വാഹനങ്ങള്‍

ദില്ലി: ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴിക കല്ലാണ് സ്‌ക്രാപ്പേജ് പോളിസിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് തുടക്കമിടുന്ന വാഹനം പൊളിക്കൽ നയം ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. വാഹനങ്ങൾ പൊളിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടി പുതിയ സാധ്യതകൾ തുറക്കുന്നു. ഈ പരിപാടിയിൽ ചേരാൻ ഞാൻ നമ്മുടെ യുവാക്കളോടും സ്റ്റാർട്ടപ്പുകളോടും അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദമല്ലാത്തതും മലിനമാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാൻ വാഹനം പൊളിക്കൽ നയം സഹായിക്കും. പാരിസ്ഥിതിക ഉത്തരവാദിത്തത്തോടൊപ്പം എല്ലാ പങ്കാളികൾക്കും മൂല്യവത്തായ ഒരു സർക്കുലർ സമ്പദ്ഘടന സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 pollution

ആ ചുരണ്ട മുടിയും സാരി ലുക്കും... നടി അനുപ പരമേശ്വരന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കാണ് ആദ്യം വെഹിക്കിൾ സ്ക്രാപ്പേജ് ഇൻസെന്റീവ് സ്കീം നയം നടപ്പിലാക്കുന്നത് എന്നതിനാൽ സാധാരണ ഉപഭോക്താക്കള്‍ രണ്ട് മൂന്ന് വർഷം കൂടി കാത്തിരിക്കേണ്ടി വരും. പദ്ധതിയിൽ സ്വാകര്യ വ്യക്തികളുടെ വാഹനങ്ങൾ ഉൾപ്പെടുത്തുന്നതിന് മുമ്പ് വാഹനങ്ങളുടെ റോഡ് യോഗ്യത പരിശോധിക്കുന്നതിനായി പുതിയ സ്ക്രാപ്പേജ് യാർഡുകളും ടെസ്റ്റിംഗ് സൗകര്യങ്ങളും സ്ഥാപിക്കേണ്ടതും ഉള്ളതിനാല്‍ രാജ്യത്തുടനീളം പദ്ധതി നടപ്പിലാവാന്‍ ഇനിയും കാലതാമസം എടുത്തേക്കും.

റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ഗ്ലാമര്‍ ഫോട്ടോകള്‍: തരംഗമായി ബിഗ് ബോസ് താരത്തിന്‍റെ ബിക്കിനി ചിത്രങ്ങള്‍

2022 ഏപ്രിലിൽ തന്നെ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള 15 വർഷവും അതിനുമുകളിലും കാലതാമസമുള്ള വാഹനങ്ങൾ നിർത്തലാക്കാൻ നിർദ്ദേശിക്കുന്നതായായാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സെക്രട്ടറി ഗിരിധർ അരമനെ പറഞ്ഞത്. ട്രക്ക് ഉള്‍പ്പടേയുള്ള വലിയ വാണിജ്യ വാഹനങ്ങൾ നിയമാനുസൃതമായി ഫിറ്റ്നസ് നിലവാരവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ 2023ല്‍ അവ റദ്ദാക്കേണ്ടതുണ്ട്. സ്വകാര്യ വാഹനങ്ങൾക്കായി 2024 ജൂൺ മുതൽ ഇത് നടപ്പിലാക്കാൻ ഞങ്ങൾ പദ്ധതിയിടുന്നുവെന്നും ഗിരിധർ അരമനെ കൂട്ടിച്ചേര്‍ത്തു.

15 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷത്തിലധികം പഴക്കമുള്ള സ്വാകര്യ വാഹനങ്ങളും സ്ക്രാപ്പിംഗിന് വിധേയമാക്കണമെന്നാണ് 2015 ല്‍ തുടങ്ങിയ പദ്ധതി വ്യക്തമാക്കുന്നത്. ഓട്ടോമൊബൈൽ മേഖലയ്ക്ക് പിന്തുണയേകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയം കൊണ്ടുവന്നിരിക്കുന്നത്. പഴയ വാഹനങ്ങൾ നശിപ്പിക്കേണ്ട സാഹചര്യത്തില്‍ പുതിയ വാഹനങ്ങളുടെ ആവശ്യകത വർധിക്കും. മാത്രമല്ല, പഴയ വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം കുറയും. പുതിയത് വാങ്ങുന്നവരില്‍ വലിയൊരു വിഭാഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയേക്കും.

ഒരു വാഹനത്തിന്റെ സ്ക്രാപ്പ് മൂല്യം എക്സ്-ഷോറൂം വിലയുടെ 4-6 ശതമാനം വരെയാകാം എന്നാണ് കണക്ക് കൂട്ടുന്നത്. പാസഞ്ചർ വാഹനങ്ങൾക്ക് 25 ശതമാനവും വാണിജ്യ വാഹനങ്ങൾക്ക് 15 ശതമാനവും വരെ റോഡ് നികുതി ഇളവ്, പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ഓട്ടോമൊബൈൽ നിർമ്മാതാക്കളിൽ നിന്ന് 5 ശതമാനം കിഴിവ്, രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കൽ എന്നിവയും സ്ക്രാപ്പിങ് പദ്ധതിയുടെ പ്രോത്സാഹനങ്ങളിൽ ഉൾപ്പെടുന്നു.

Recommended Video

cmsvideo
    Don't ask for RTPCR from vaccinated people | Oneindia Malayalam

    "റോഡ് നികുതി സംസ്ഥാന സർക്കാർ 25 ശതമാനം വരെ കുറയ്ക്കുന്ന ഒരു നയം ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയിട്ടുണ്ട്, ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ അസോസിയേഷനും പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ കുറച്ച് ഇളവുകളും സ്ക്രാപ്പ് ചെയ്ത വാഹനങ്ങൾക്കുള്ള ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റും വാഗ്ദാനം ചെയ്യുന്നു, "അരമനെ പറഞ്ഞു.

    മന്ത്രാലയത്തിന്റെ ഡാറ്റാബേസ് അനുസരിച്ച്, ഏകദേശം 10 ദശലക്ഷം വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ല. അത്തരം പല വാഹനങ്ങളുടെയും ഉടമകൾ അവ വീണ്ടും രജിസ്റ്റർ ചെയ്യാന്‍ തയ്യാറാവത്താ സാഹചര്യത്തില്‍ ഇത്തരമൊരു നയം നിർബന്ധമാണ്. രജിസ്റ്റർ ചെയ്തില്ല എന്നതിന് അര്‍ത്ഥം അവർ ഇപ്പോഴും നിയമവിരുദ്ധമായി വാഹനം റോഡിലൂടെ ഓടിക്കുകയോ അല്ലെങ്കില്‍ ഉപേക്ഷിക്കുകയോ ചെയ്തു എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+