ബിജെപി സംസ്ഥാനങ്ങളില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍; വികസനം വേഗത്തിലാകുമെന്ന് പ്രധാനമന്ത്രി
കൊച്ചി : സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനം വേഗത്തിലാകുമെന്നും അത്തരം സംസ്ഥാനങ്ങളില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു മോദിയുടെ പരാമര്‍ശം. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ബി ജെ പി പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ നടപ്പാക്കി. ദരിദ്രരുടെയും ദളിതരുടെയും ഉന്നമനമാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി ആവാസ യോജന പദ്ധതി പ്രകാരം കേരളത്തില്‍ രണ്ട് ലക്ഷത്തില്‍ അധികം വീടുകള്‍ക്ക് അനുമതി നല്‍കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്. മഹാമാരി കാലത്ത് കേരളത്തില്‍ ഒന്നര കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ കൊടുത്തു. ഇതിനു 6000 കോടി ചെലവഴിച്ചു. ബി ജെ പി സര്‍ക്കാര്‍ സത്യസന്ധമായും ജനല്‍ക്ഷേമം മുന്‍നിര്‍ത്തിയും പ്രവര്‍ത്തിക്കുന്നു. വികസനത്തിന് തടസ്സം അഴിമതിയാണ്. അഴിമതിക്കെതിരെ നടപടി എടുക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ ധ്രുവീകരണം ഉണ്ടാകുന്നു . അവരെ രക്ഷിക്കാന്‍ ചിലര്‍ രംഗത്ത് വരുന്നെന്നും മോദി പറഞ്ഞു.
തമ്പുരാൻ..മാവേലി എഴുന്നള്ളുന്നേ...വൈറലായി അത്തച്ചമയ ഘോഷയാത്ര ചിത്രങ്ങൾ
ഓണത്തിന്റെ സമയത്ത് കേരളത്തില്‍ എത്തിച്ചേരാന്‍ സാധിച്ചത് സൗഭാഗ്യകരമായ കാര്യമാണെന്നും എല്ലാവര്‍ക്കും ഓണത്തിന്റെ മഹത്തായ ആശംസകള്‍ നേരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ വികസിത രാജ്യമാക്കി പ്രവര്‍ത്തിക്കുന്ന കാലഘട്ടമാണ് ഇത്. ഈ സമയത്ത് കേരളത്തിലെ കഠിനാധ്വാനികളായ ആളുകള്‍ക്ക് വളരെ അധികം കാര്യങ്ങള്‍ ചെയ്യാനുണ്ട് . എല്ലാവരുടേയും അധ്വാനവും എല്ലാവരുടേയും വിശ്വാസവും അര്‍പ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ബി ജെ പി സര്‍ക്കാര്‍ മികച്ച രീതിയില്‍ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു .
ദേ..വേമ്പനാട്ട് കായലിൽ ഒരു സുന്ദരി...സാധിക ഇത് പൊളി ലുക്ക്, ഗ്ലാമറസ് ചിത്രങ്ങൾ
തദ്ദേശീയമായി ഇന്ത്യ നിര്‍മിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയിരിക്കുന്നത്. ഇതോടൊപ്പം കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ വരെ നീട്ടുന്ന പുതിയ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും . വിവിധ റെയില്‍വേ അടിസ്ഥാനസൗകര്യ പദ്ധതികളുടെ സമര്‍പ്പണവും ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും . വൈകിട്ട് ആറിനു കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് കണ്‍വെന്‍ഷന്‍ ഹാളിലാണു ചടങ്ങ് .












Click it and Unblock the Notifications