കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിക്കാശിന് വേണ്ടി യേശുവിനെ ചതിച്ച യൂദാസിനെ പോലെ, എൽഡിഎഫിനെ കടന്നാക്രമിച്ച് മോദി പാലക്കാട്

Google Oneindia Malayalam News

പാലക്കാട്: എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരുപോലെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് നടത്തുന്ന ഫിക്‌സഡ് മത്സരം ഇത്തവണ കേരളം തള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാലക്കാട് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. കുറച്ച് വെള്ളിക്കാശിന് വേണ്ടി യൂദാസ് യേശുക്രിസ്തുവിനെ ചതിച്ചത് പോലെ ഇടതുപക്ഷം കുറച്ച് സ്വര്‍ണത്തിന് വേണ്ടി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചെന്ന് മോദി പറഞ്ഞു.

കൊറോണ ആശങ്ക ഇരട്ടിയായി മഹാരാഷ്ട്ര: കര്‍ഫ്യൂ പ്രഖ്യാപിച്ചു- ചിത്രങ്ങള്‍

യുഡിഎഫ് ആകട്ടെ സൂര്യവെളിച്ചത്തെ പോലും വെറുതെ വിട്ടില്ല. യുഡിഎഫ്, എല്‍ഡിഎഫ് എന്നിങ്ങനെ വ്യത്യസ്ത പേരുകളാണ് ഉള്ളത് എങ്കിലും ഇരുമുന്നണികള്‍ക്കും ഉളളത് ഒരേ രാഷ്ട്രീയമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് യുഡിഎഫിനും എല്‍ഡിഎഫിനുമെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചാണ്. ഒന്നാം യുപിഎ സര്‍ക്കാരിലും ഇവര്‍ ഒരുമിച്ചായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന് ഇടത് പക്ഷം വിഷയാധിഷ്ഠിത പിന്തുണ നല്‍കി. കേരളത്തില്‍ തിരഞ്ഞെടുപ്പ് സമയത്ത് ഇരുകൂട്ടരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നും മോദി കുറ്റപ്പെടുത്തി.

modi

കേരളത്തിലെ യുവ വോട്ടര്‍മാര്‍ ഇരുമുന്നണികളിലും നിരാശരാണ് എന്നും കേരളത്തില്‍ മാറ്റം വരണമെന്നും മോദി പാലക്കാട്ട് പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും നാടിന്റെ സംസ്‌ക്കാരത്തെ കുറിച്ച് നാണക്കേടുളളവരാണ്. അവരുടെ നേതാക്കള്‍ നമ്മുടെ ആചാരണങ്ങളെ അധിക്ഷേപിക്കുന്നു. നിരപരാധികളായ ഭക്തര്‍ക്ക് നേരെ ലാത്തി പ്രയോഗിച്ചതില്‍ എല്‍ഡിഎഫിന് ലജ്ജ തോന്നണം. ഇത് സംഭവിക്കുമ്പോള്‍ നിശബ്ദരായിരുന്നതില്‍ യുഡിഎഫിനും ലജ്ജ തോന്നണമെന്നും നരേന്ദ്ര മോദി പാലക്കാട് പറഞ്ഞു.

ബിജെപി അധ്യക്ഷനെ പോലും കേരള സര്‍ക്കാര്‍ ജയിലിലടച്ചു. വിശ്വാസ സംരക്ഷണത്തിന് വേണ്ടി മുന്നിട്ട് ഇറങ്ങിയ ഒരു പാര്‍ട്ടിയുടെ ഭാഗമായതില്‍ താന്‍ അഭിമാനിക്കുന്നു. ലാത്തികള്‍ക്ക് തങ്ങളെ പേടിപ്പിക്കാനാവില്ലെന്ന് എല്‍ഡിഎഫും യുഡിഎഫും മറക്കരുതെന്നും ഇങ്ങോട്ട് ആക്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും മോദി പറഞ്ഞു. ഇടതുപക്ഷം കേരളത്തില്‍ നിരവധി തവണ അധികാരത്തില്‍ വന്നവരാണ്. എന്നിട്ടും ഇടത് നേതാക്കള്‍ പെരുമാറുന്നത് മൂന്നാംകിട ഗുണ്ടകളെ പോലെയാണ്. അവര്‍ക്ക് കീഴില്‍ രാഷ്ട്രീയ എതിരാളികള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഈ അക്രമം അവസാനിപ്പിക്കുമെന്നും നരേന്ദ്ര മോദി പാലക്കാട് പറഞ്ഞു.

വേറിട്ട ലുക്കിൽ നിധി അഗർവാൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കടകംപള്ളിക്കും മേഴ്സിക്കുട്ടിയമ്മക്കും എം എസ് കുമാറിൻ്റെ വിമർശനം

English summary
PM Narendra Modi slams Both LDF and UDF in his speech at NDA election program at Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X