Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്ക്, രാജ്യത്ത് ആദ്യത്തേത്, പ്രധാനമന്ത്രി തറക്കല്ലിടും

തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദർശത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും. ഒപ്പം കേരളത്തിന്റെ ആദ്യത്തെ വാട്ടർ മെട്രോയും മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്. അത് മാത്രമല്ല തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന് മോദി തറക്കല്ലിടുകയും ചെയ്യും.

പിണറായി വിജയൻ സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഒന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക്. ഇത് രാജ്യത്തെ തന്നെ ആദ്യത്തേതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിന്റെ വിജ്ഞാന രംഗത്തെ മുന്നേറ്റങ്ങൾക്ക് ഊർജ്ജമാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

digital park

മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ് വായിക്കാം: ' കേരളത്തിൽ 200 കോടി രൂപ സർക്കാർ മുതൽ മുടക്കിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം നാളെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് തറക്കല്ലിടുന്നതോടെ യാഥാർത്ഥ്യമാകുന്നു. ഇതോടെ രാജ്യത്തെ തന്നെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കാണ് കേരളത്തിൽ നിലവിൽ വരുന്നത്.

കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന് ഏകദേശം 14 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. മൊത്തം പദ്ധതി വിഹിതം 1515 കോടിയായി കണക്കാക്കിയ ഡിജിറ്റൽ സയൻസ് പാർക്കിന് സംസ്‌ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപയ്ക്ക് പുറമെയുള്ള തുക വ്യവസായ പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്നാണ് കണ്ടെത്തുന്നത്.

മള്‍ട്ടി ഡിസിപ്ലിനറി ക്ലസ്റ്റര്‍ അധിഷ്ഠിത ഇന്ററാക്റ്റീവ് - ഇന്നൊവേഷന്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ നൂതന ദര്‍ശനത്തോടെയാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവർത്തന സജ്ജമാവുന്ന പാർക്കിൽ വ്യവസായ-ബിസിനസ് യൂണിറ്റുകള്‍ക്കും ഇന്‍ഡസ്ട്രി 4.0, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാര്‍ട്ട് ഹാര്‍ഡ് വെയര്‍, സുസ്ഥിര-സ്മാര്‍ട്ട് മെറ്റീരിയലുകള്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിനും സൗകര്യമൊരുക്കും.

നവകേരള നിർമ്മിതിക്കായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് എൽഡിഎഫ് സർക്കാർ. വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് വലിയ ഉത്തേജനം തന്നെയാകും നാളെ തറക്കല്ലിടുന്ന ഡിജിറ്റൽ സയൻസ് പാർക്ക്'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+