നരേന്ദ്ര മോദി കോന്നിയിലേക്ക്, തിരുവനന്തപുരത്തും പരിപാടി, ആവേശത്തിൽ ബിജെപി പ്രവർത്തകൾ
പത്തനംതിട്ട: കേരളത്തില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രധാനമന്ത്രി എത്തുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയില്‍ ആണ് നരേന്ദ്ര മോദിയുടെ കേരളത്തിലെ ആദ്യത്തെ പരിപാടി.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ശേഷം റോഡ് മാര്‍ഗമാണ് കോന്നിയിലെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോവുക. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലമാണ് കോന്നി. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ പ്രധാനവിഷയമായി ഉയര്‍ത്തി കാണിക്കുന്നത് ശബരിമലയാണ്. കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി ശബരിമല വിഷയം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു.

നരേന്ദ്ര മോദിയെ പത്തനംതിട്ടയിലേക്ക് സ്വാഗതം ചെയ്ത് കൊണ്ടുളള പരസ്യത്തില്‍ ശബരിമലയുടെ ചിത്രം കൂടി ബിജെപി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നരേന്ദ്ര മോദിയെ കൂടാതെ കെ സുരേന്ദ്രന്‍, ഇ ശ്രീധരന്‍ എന്നിവരുടെ ചിത്രങ്ങളും പരസ്യത്തിലുണ്ട്. ശബരീശന്റെ മണ്ണിലേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം എന്നാണ് എന്‍ഡിഎ പരസ്യവാചകം. കോന്നിയില്‍ ശബരിമലയില്‍ ഊന്നിയായിരിക്കും നരേന്ദ്ര മോദിയുടെ പ്രസംഗം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോന്നിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും അവിടെ നിന്ന് നാഗര്‍കോവിലിലേക്കും വൈകിട്ടോടെ പ്രധാനമന്ത്രി പോകും.
Recommended Video
കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
കെ സുരേന്ദ്രന്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നാണ് കോന്നി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്നും കെ സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ട് ഉയര്‍ത്താനായി എന്നതാണ് ഇത്തവണയും സുരേന്ദ്രന്‍ തന്നെ കോന്നിയില്‍ ഇറങ്ങാന്‍ കാരണം. ഇത്തവണ ബിജെപിക്ക് വന്‍ വിജയ പ്രതീക്ഷയാണ് ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തിലുളളത്.
സ്റ്റൈലിഷ് ലുക്കിൽ നടി അഞ്ജലി, പുതിയ ഫോട്ടോകൾ












Click it and Unblock the Notifications