കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടുടുത്ത് മോദി; പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശനത്തിന് പ്രത്യേകതകള്‍ ഏറെ, താമരപ്പൂ തുലാഭാരം

Google Oneindia Malayalam News

തൃശൂര്‍: മലയാളികളുടെ സ്വന്തം വേഷമായ മുണ്ടുടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് മോദി ക്ഷേത്ര ദര്‍ശനത്തിന് വന്നത്. പൂര്‍ണകുംഭം നല്‍കി ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ മോദിയെ സ്വീകരിച്ചു. സുരക്ഷയുടെ ഭാഗമായി രാവിലെ ഏഴ് മുതല്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Modi

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു എന്നിവരാണ് ഇതിന് മുമ്പ് ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രിമാര്‍. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, വി മുരളീധരന്‍ എന്നിവരെല്ലാം കേരളീയ വേഷയത്തില്‍ തന്നെ മോദിക്കൊപ്പമുണ്ടായിരുന്നു.

താമരപ്പൂക്കള്‍ കൊണ്ടാണ് മോദി തുലാഭാരം നടത്തിയത്. 111 കിലോ താമരപ്പൂക്കള്‍ ക്ഷേത്രത്തില്‍ എത്തിച്ചിരുന്നു. 22000 രൂപയാണ് തുലാഭാരത്തിന് വേണ്ടി ചെലവഴിച്ചത്. സോപാനത്ത് കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നറുനെയ്യും മോദി സമര്‍പ്പിച്ചു. ദദര്‍ശനം പൂര്‍ത്തിയാക്കിയ മോദി ശ്രീവത്സം ഗസ്റ്റ് ഗൗസിലേക്ക് മടങ്ങി.

കശ്മീരില്‍ ഇമ്രാന്റെ ഇടപെടല്‍; ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന് മോദിക്ക് കത്ത്, ബിഷ്‌കെക്കില്‍ കാണില്ലകശ്മീരില്‍ ഇമ്രാന്റെ ഇടപെടല്‍; ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന് മോദിക്ക് കത്ത്, ബിഷ്‌കെക്കില്‍ കാണില്ല

ഇനി ബിജെപിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കും. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്താണ് പൊതുയോഗം. രണ്ടാംതവണ മോദി പ്രധാനമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ പൊതുയോഗമാണിത്. ഉച്ചയ്ക്ക് 12.40ന് ഹെലികോപ്റ്ററില്‍ കൊച്ചി വിമാനത്താവളത്തിലെത്തും. രണ്ടു മണിക്ക് തിരിച്ചുപോകും.

English summary
PM Narendra Modi visits Guruvayoor Temple with traditional wear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X