നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ കേരളത്തില്‍ എത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ രാവിലെ 10.30 ന് ആണ് പ്രധാനമന്ത്രി വിമാനമിറങ്ങുന്നത്. അവിടെ നിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ എത്തുന്ന അദ്ദേഹം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
അതിന് ശേഷം ഉച്ചക്ക് 12 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലും പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര തിരിക്കുന്ന മോദി 28ന് ഉച്ചയ്ക്ക് 1.10ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് തിരിച്ചെത്തും. അതിന് ശേഷം മഹാരാഷ്ട്രയിലേക്ക് തിരിക്കും. മോദിയുടെ വരവിനോട് അനുബന്ധിച്ച് വലിയ സുരക്ഷാ വിന്യാസങ്ങളാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ട് ദിവസം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ ഉച്ച വരെയും നാളെ രാവിലെ 11 മണി മുതല്‍ ഉച്ച വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. ഇന്ന് പുലര്‍ച്ചെ 5 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.
എയര്‍പോര്‍ട്ട് - ശംഖുമുഖം - കൊച്ചുവേളി- പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിന്‍സ് - പേട്ട - ആശാന് സ്ക്വയര്‍ - പാളയം - സ്റ്റാച്യൂ - പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടറിയേറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലും ഗതാഗത നിയന്ത്രണമുണ്ടാകും. ഈ സ്ഥലങ്ങളില്‍ റോഡുകള്‍ക്ക് ഇരുവശങ്ങളിലേയും പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. നാളെ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം.
എയര്‍പോര്‍ട്ട് - ശംഖുമുഖം - ചാക്ക - ഈഞ്ചക്കല്‍ റോഡിലായിരിക്കും ഗതാഗത നിയന്ത്രണം. ഇവിടങ്ങളിലെ പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാരടക്കം മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണം.
ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം - ചാക്ക ഫ്ളൈ ഓവര്‍ - ഈഞ്ചക്കല്‍ കല്ലുംമൂട് - വലിയതുറ വഴിയും ഇന്‍ര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം - ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണം.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയ ശേഷം ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിന്റെ വശങ്ങളിലോ പാര്‍ക്ക് ചെയ്യണം. മുകളില്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങളില്‍ ഇന്നും നാളേയും രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഡ്രോണ്‍ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications