കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; രണ്ടാഴ്ചയുടെ ഇടവേളയിൽ രണ്ടാം സന്ദർശനം

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പൊരുക്കങ്ങൾ സജീവമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. കൊച്ചിയിലും തൃശൂരിലുമായി നടക്കുന്ന രണ്ട് പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഒരുമാസത്തിനിടെ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കേരളാ സന്ദർശനമാണിത്. ജനുവരി പതിനഞ്ചാം തീയതി കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു.

ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേനാ ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് ബിപിസിഎല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ കോംപ്ലക്സിന്റെ സമർപ്പണത്തിനെത്തും. 16,500 കോടി രൂപയുടെ പദ്ധതിയാണിത്. തുടർന്ന് പെട്രോ കെമിക്കൽ കോംപ്ലക്സിന്റെ ശിലാസ്ഥാപനം നടത്തും. വൈകിട്ട് മൂന്നരയോടെ പ്രധാനമന്ത്രി തൃശൂരിലേക്ക് തിരിക്കും. തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിക്കുന്ന യുവമോർച്ചാ പരിപാടിയിൽ പങ്കെടുക്കും. ശബരിമല വിഷയത്തിലടക്കം പ്രധാനമന്ത്രി യുവമോർച്ചാ പരിപാടിയിൽ പ്രതികരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി സംസ്ഥാന നേത്യത്വം. ശബരിമല സമരം തിരഞ്ഞെടുപ്പിൽ അനുകൂലമായി പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കളുടെ സന്ദർശനത്തോടെ ശബരിമല വിഷയവും സർക്കാരിനെതിരായ ആരോപണങ്ങളും തിരഞ്ഞെടുപ്പ് വരെ സജീവമായി നിലനിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ തുടർച്ചയായ സന്ദർശനങ്ങൾ.

modi

കേരളാ സന്ദർശനത്തിന് മുമ്പ് പ്രധാനമന്ത്രി തമിഴ്നാട്ടിലെ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. മധുരയിൽ എയിംസിന് തറക്കല്ലിടും. തഞ്ചാവൂർ, തിരുനെൽവേലി, രാജാജി എന്നീ മൂന്ന് മെഡിക്കൽ കോളേജിലെ സുപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ ഉദ്ഘാടനം ചെയ്യും.
തമിഴ്നാട്ടിൽ എഐഡിഎംകെയുമായി സഖ്യമുണ്ടാക്കുനുള്ള നീക്കങ്ങൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. തമിഴ്നാട്ടിലെ ഗജ ചുഴലിക്കാറ്റ് ദുരന്തത്തിൽ സംസ്ഥാനത്തെ കേന്ദ്രം അവഗണിച്ചുവെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവും ശക്തമാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതു രീതികളുമായി രാഹുല്‍ ഗാന്ധി, 40 വയസ്സ് മാനദണ്ഡം!!സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതു രീതികളുമായി രാഹുല്‍ ഗാന്ധി, 40 വയസ്സ് മാനദണ്ഡം!!

English summary
pm narendra modi will visit kerala on sunday, he will participate in three pgorammes, it is his his second visit in this month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X