'മലയാളി യുവ സുഹൃത്തുക്കളേ'; മലയാളത്തിൽ പ്രസംഗം തുടങ്ങി മോദി,'കേരളം ഊർജം നൽകുന്നു'
കൊച്ചി: 'യുവം 2023' പരിപാടിയിൽ മലയാളത്തിൽ പ്രസംഗം തുടങ്ങി മോദി. മലയാളി യുവ സുഹൃത്തുക്കളെ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. കേരളത്തിൽ യുവാക്കൾ യുവം എന്ന പേരിൽ ഒരുമിച്ച് എത്തിയത് വലിയ പ്രാധാന്യമർഹിക്കുന്നുവെന്നും കേരളം നൽകുന്നത് വലിയ ഊർജമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകളിലേക്ക്
കേരളത്തെ പരിവർത്തനം നടത്താനായി മുന്നോട്ട് വന്നിട്ടുള്ള ചെറുപ്പക്കാർക്ക് അഭിവാദ്യങ്ങൾ.ദൗത്യം ഊർജസ്വലമാകുന്നത് യുവതി യുവാക്കളുടെ കരുത്ത് കൂടുമ്പോഴാണ്. അത് കേരളത്തിൽ എത്തുമ്പോൾ കൂടുതൽ സുന്ദരമാകുകയാണ്. അത് തനിക്ക് വലിയ ഊർജമാണ് നൽകുന്നത്. നാട് സ്വാതന്ത്ര്യത്തിന്റെ അമൃതകാം ആഘോഷിക്കുന്ന ഈ വേളയിൽ കേരളത്തിൽ എത്താൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്.

കേരളത്തിൽ യുവാക്കൾ യുവം എന്ന പേരിൽ ഒരുമിച്ച് എത്തിയത് വലിയ പ്രാധാന്യമർഹിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് 99 വയസുള്ള യുവാവിനെ കാണാൻ എനിക്ക് അവസരം ഉണ്ടായി. സുപ്രസിദ്ധനായ ഗാന്ധിയൻ അപ്പുക്കുട്ട പൊതുവാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കേന്ദ്രസർക്കാർ പദ്മ പുരസ്കാരം നൽകി ആദരിച്ചു. വേദിയിൽ ഇരിക്കുന്ന കളരിപയറ്റ് ഗുരു, ചരിത്രകാരൻ സിഐ ഐസക്, ചെറുവയൽ രാമൻ അങ്ങനെ കേരളത്തിലെ ഓരോ പ്രതിഭയിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്.
പ്രസിദ്ധ ശാസ്ത്രജ്ഞൻ നമ്പിനാരായണനിൽ നിന്ന് ഊർജം ഉൾക്കൊള്ളുന്ന നിരവധി ചെറുപ്പക്കാർ കേരളത്തിൽ ഉണ്ട്. നമ്മുടെ രാജ്യത്ത് പരമ്പരാഗതമായിട്ടുള്ള അറിവിനെ പുനരുദ്ധാനം ചെയ്യേണ്ട ആവശ്യം വന്നപ്പോൾ കേരളത്തിൽ നിന്ന് ആദി ശങ്കരാചാര്യൻ ഭൂജാതനായി. അനാചാരങ്ങൾക്ക് എതിരായിട്ട് കാലഹരണപ്പെട്ട സിദ്ധാന്തങ്ങളെ മുറുകെ പിടിക്കുന്നവർക്ക് എതിരായിട്ട് സമൂഹത്തിവൽ ഉണർവുണ്ടാക്കുന്ന ഒരു സാമൂഹ നവോത്ഥാനം ഉണ്ടാക്കേണ്ട ആവശ്യം വന്നപ്പോൾ കേരളത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ പോലുള്ള സാമൂഹിക പരിഷ്കർത്താകൾ ജൻമം കൊണ്ടു.
സ്വാതന്ത്ര സമരകാലഘട്ടത്തിൽ അക്കമ്മ ചെറിയാനും കെ കേളപ്പനും എൻകെ ദാമോദരൻ നായറും സ്വദേശി പദ്മനാഭൻ അയ്യങ്കാറും ഉൾപ്പെടെയുള്ള നിരവധി സ്വാതാന്ത്ര സമര സേനാനികൾ അവരുടെ സർവ്വസ്വവും നാടിന് വേണ്ടി ത്യജിച്ചു. പാരമ്പര്യത്തെ മുറുകെ പിടിച്ച് കൊണ്ട് കേരളത്തിലെ യുവതി യുവാക്കൾ ഒരിക്കൽ കൂടി അവരുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് നിറവേറ്റാൻ മുന്നോട്ട് വന്നിരിക്കുകയാണ്.
21-ാം നൂറ്റാണ്ട് ഭാരതത്തിന്റെ നൂറ്റാണ്ടെന്നാണ് എല്ലാവരും പറയുന്നത്. ഭാരതം യുവ ശക്തിയുടെ അനന്തഭണ്ഡാരമാണ്. ഒരു കാലത്ത് ഈ നാട്ടിൽ ഒരു മുന്നേറ്റവും ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് പലരും പറയുമായിരുന്നു. എന്നാൽ ഇന്ന് എല്ലാവരും പറയുന്നു ലോകത്തെ മാറ്റി മറിക്കാൻ ശേഷിയുള്ള നാടായി ഭാരതം മാറിയിരിക്കുന്നു. നമ്മുടെ നാട്ടിലെ സ്റ്റാർട്ടപ്പും സ്റ്റാന്റപ്പുമെല്ലാം ലോകത്തെ ചർച്ചയാണ്. ഇന്ന് ഭാരതം ആത്മനിർഭർ ഭാരതമായി മാറിയിരിക്കുക.ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്', പ്രധാനമന്ത്രി പറഞ്ഞു.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications