കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹൻ ഭാഗവതിനെ തൊട്ടു, മോദിക്കത് കൊണ്ടു; പിണറായിയുടെ കേരളം മറുപടി പറയണം

ആർഎസ്എസ് മേധാവിയെ വിലക്കിയ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ചീഫ് സെക്രട്ടറിയോടാണ് മറുപടി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

Recommended Video

cmsvideo
RSS നേതാവിന്റെ പതാക വിവാദം; സര്‍ക്കാരിനോട് വിശദീകരണം തേടി | Oneindia Malayalam

ദില്ലി: സ്വാതന്ത്ര്യ ദിനത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പാലക്കാട് സ്കൂളിൽ പതാക ഉയർത്തിയത് വൻ വിവാദമായിരുന്നു. കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾക്കു പകരം ചർച്ച ചെയ്യപ്പെട്ടത് മോഹൻഭാഗവതിന്റെ പതാക ഉയർത്തൽ സംഭവമായിരുന്നു. പതാക ഉയർത്തുന്നതിന് പാലക്കാട് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും അത് മറികടന്നായിരുന്നു പതാക ഉയർത്തിയത്.

<strong>ദിലീപിന്റെ ഭാവി തീരുമാനിക്കുന്നത്; വാദങ്ങൾ ഇങ്ങനെ....പുറത്തേക്കോ അതോ അകത്തു തന്നെയോ?</strong>ദിലീപിന്റെ ഭാവി തീരുമാനിക്കുന്നത്; വാദങ്ങൾ ഇങ്ങനെ....പുറത്തേക്കോ അതോ അകത്തു തന്നെയോ?

വിവാദങ്ങൾ ശമിച്ചെങ്കിലും സംഭവം വെറുതെ വിടാൻ മോദി തയാറല്ല. മോഹൻ ഭാഗവതിനെ പതാക ഉയർത്തുന്നതിൽ നിന്ന് വിലക്കിയ സംഭവത്തിൽ ഇടപെട്ടിരിക്കുകയാണ് മോദി. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

വിലക്കിയതിന് കാരണം

വിലക്കിയതിന് കാരണം

ആർഎസ്എസ് മേധാവിയെ വിലക്കിയ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ചീഫ് സെക്രട്ടറിയോടാണ് മറുപടി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരന് മറുപടി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടമാണ് മോഹൻ ഭാഗവതിനെ വിലക്കിയത്.

ബിജെപിയുടെ പരാതിയിൽ

ബിജെപിയുടെ പരാതിയിൽ

ബിജെപിയുടെ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാൻ ശ്രമം നടത്തി, വിചിത്രമായ നടപടി എന്നും ചൂണ്ടിക്കാട്ടി ബിജെപി പാലക്കാട് ജില്ല പ്രസിഡന്റായിരുന്നു പരാതി നൽകിയത്.

ചട്ട ലംഘനം ചൂണ്ടിക്കാട്ടി

ചട്ട ലംഘനം ചൂണ്ടിക്കാട്ടി

ചട്ട ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ ഭരണകൂടം മോഹൻ ഭാഗവതിനെ പതാക ഉയർത്തുന്നതിൽ നിന്ന് വിലക്കിയത്. രാഷ്ട്രീയ നേതാക്കൾ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ദേശീയ പതാക ഉയർത്തുന്നത് ചട്ടലംഘനമാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

മറികടന്ന് മുന്നോട്ട്

മറികടന്ന് മുന്നോട്ട്

അതേസമയം എല്ലാ വിലക്കുകളും മറികടന്ന് ഭാഗവത് പതാക ഉയർത്തുകയായിരുന്നു. സ്കൂൾ മാനേജ്മെന്റ് അംഗങ്ങളും പ്രിൻസിപ്പലുമടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിലക്ക് ലംഘിച്ച് പതാക ഉയർത്തിയതിന് മോഹൻ ഭാഗവതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.

കർണകിയമ്മൻ സ്കൂളിൽ

കർണകിയമ്മൻ സ്കൂളിൽ

ആർഎസ്എസ് ആഭിമുഖ്യമുള്ള മാനേജ്മെന്‍റിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് മുത്താംന്തറ കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിലാണ് ചടങ്ങുകൾ നടന്നത്.

ചടങ്ങിനെതിരെ പരാതി

ചടങ്ങിനെതിരെ പരാതി

ചടങ്ങിനെതിരെ പരാതി ഉയർന്നിരുന്നു. നാഷണൽ ഫ്ലാഗ് കോഡിന്റെ ലംഘനം ഉണ്ടായെന്നായിരുന്നു പരാതി. പാതക ഉയർത്തൽ ചടങ്ങിൽ ദേശീയ ഗാനമായിരുന്നു ആലപിക്കേണ്ടിയിരുന്നത്. എന്നാൽ ഇവിടെ ദേശീയ ഗീതമായ വന്ദേമാതരം ആയിരുന്നു ആലപിച്ചത്.

English summary
pm office require clarification to kerala about mohan bhagawat flag hosting issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X