Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

സിപിഎമ്മിനെ 'ചുംബനട്രാപ്പില്‍' നിന്നും രക്ഷിച്ചത് പിണറായി വിജയന്‍?

Written by: Kishor
Published: Thursday, November 19, 2015, 16:16 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഭര്‍ത്താവും ഭാര്യയും ഒരു മുറിയില്‍ കാണിക്കുന്നത് റോഡില്‍ കാട്ടിക്കൂട്ടിയാല്‍ നാട് അംഗീകരിക്കില്ല എന്നാണ് പിണറായി വിജയന്‍ അന്ന് പറഞ്ഞത്. ഡി വൈ എഫ് ഐയും സി പി എമ്മും സൗഹാര്‍ദ്ദത്തോടെ കണ്ടിരുന്ന ചുംബനസമരത്തെപ്പറ്റി അന്ന് സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടിയിരുന്നു.

സദാചാര പോലീസിന് എതിരെയുള്ള പ്രതിഷേധത്തെ ചുംബനസമരം ശക്തിപ്പെടുത്തില്ലെന്ന പിണറായി വിജയന്റെ വാക്കുകള്‍ സത്യത്തില്‍ സി പി എമ്മിനെ രക്ഷിച്ചു എന്ന് വേണം ഇന്ന് പറയാന്‍. ചുംബനസമരത്തിന് പിന്തുണ നല്‍കി പെടുമായിരുന്ന ട്രാപ്പില്‍ നിന്നാണ് പിണറായി വിജയന്റെ വാക്കുകള്‍ കാരണം സഖാക്കള്‍ പലരും രക്ഷപ്പെട്ടത്.

അന്ന് തള്ളിപ്പറഞ്ഞു പക്ഷേ

അന്ന് പിണറായി വിജയനെതിരെ പാര്‍ട്ടി അനുഭാവികളില്‍ നിന്നുപോലും എതിര്‍സ്വരം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് കിസ്സ് ഓഫ് ലവിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പിണറായി തന്നെ തള്ളിപ്പറഞ്ഞതാണ് എന്ന് പറഞ്ഞാണ് ഓണ്‍ലൈന്‍ സഖാക്കള്‍ പിടിച്ചുനില്‍ക്കുന്നത്.

പിണറായി പറയാന്‍ കാരണം

ചുംബന സമരം എന്തിന് വേണ്ടിയാണ് എന്ന കാര്യം സമരക്കാര്‍ മറക്കുകയും ആരും എവിടെ നിന്നും ചുംബിക്കും എന്ന തരത്തിലേക്ക് അത് മാറുകയും ചെയ്തപ്പോഴാണ് പിണറായി വിജയന്‍ ഈ അഭിപ്രായവുമായി എത്തിയത്.

മുന്‍കൂട്ടി കണ്ടതാണോ

രാഹുല്‍ പശുപാലനെ പോലുള്ള തട്ടിപ്പുകാര്‍ കൂട്ടത്തിലുണ്ടാകാനുളള സാധ്യത മുന്‍കൂട്ടി കണ്ടാണോ പിണറായി വിജയന്‍ അന്ന് ഈ പ്രസ്താവന നടത്തിയത്. എം ബി രാജേഷിനെ പോലുള്ള പാര്‍ട്ടി യുവനേതാക്കള്‍ സമരത്തെ പരസ്യമായി അനുകൂലിക്കുമ്പോഴാണ് പിണറായി ഇത് പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്

പാര്‍ട്ടി ഡിഫന്‍സീവിലാണോ

ഇടതുസഹയാത്രികരാണ് രാഹുല്‍ പശുപാലനും ഭാര്യ രശ്മി നായരും. താന്‍ ഡി വൈ എഫ് ഐയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു എന്ന് രശ്മി നായര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എഫ് ബിയില്‍ രശ്മിയുടെ കവര്‍ ചിത്രം തന്നെ ഡി വൈ എഫ് ഐയുടെ കൊടിയാണ്

പിണറായിയുടെ ചോദ്യം പ്രസക്തം

ഓരോ രാജ്യത്തും ഓരോ രീതികളുണ്ട്. അത്തരം ഏര്‍പ്പാടുകള്‍ പരസ്യമായി ചെയ്താല്‍ നാട് അംഗീകരിക്കില്ല. മദ്യം ഇഷ്ടപ്പെടുന്നവരുണ്ട്. അതിനെ എതിര്‍ക്കുന്നവരുമുണ്ട്. എന്നുകരുതി സമര മാര്‍ഗമായി പരസ്യമായ മദ്യപാനം അംഗീകരിക്കാന്‍ കഴിയുമോ - ഇതായിരുന്നു പിണറായിയുടെ ചോദ്യം.

എന്താണ് വേണ്ടത്

ചുംബനസമരം നടത്തിയല്ല സദാചാര പോലീസിനെ എതിര്‍ക്കേണ്ടത് എന്നും കൂടുതല്‍ ആളുകളെ അണിനിരത്താന്‍ കഴിയുന്ന സമരമാര്‍ഗങ്ങളാണ് അതിന് വേണ്ടതും എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

English summary
How Pinarayi Vijayan's statement against Kiss of Love made difference in CPM stand.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like