പിഎം ശ്രീ അടഞ്ഞ അധ്യായം, വിദ്യാഭ്യാസ മന്ത്രിയുടെ നയം സംശയകരം;എഐഎസ്എഫ്
പി എം ശ്രീ കേരളത്തിൽ അടഞ്ഞ അധ്യായമാണെന്നും ഒരിക്കലും അനുവദിച്ചുകൂടാത്ത പദ്ധതിയാണെന്നും എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യു ഡി എഫ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം അഭിപ്രായം പറയാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന സംശയങ്ങൾക്കിട നൽകുന്നുവെന്നും പി എം ശ്രീ നടപ്പാക്കാനാണ് നീക്കമെങ്കിൽ ശക്തമായി ചെറുക്കുമെന്നും എ ഐ എസ് എഫ് പ്രസ്താവനയിൽ പറഞ്ഞു.

വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് പി എം ശ്രീ പദ്ധതി പ്രകാരം സ്കൂളുകൾ കേന്ദ്രസർക്കാരിന്റെ കീഴിലാകുന്നത്.
അത് പോലെ തന്നെ വിദ്യാഭ്യാസ രംഗത്ത്
സംസ്ഥാനങ്ങളുടെ അധികാരങ്ങളെ പരിമിതപ്പെടുത്തുകയും വിദ്യാഭ്യാസ നയ രൂപീകരണാവകാശത്തെ നിഷേധിക്കുകയും ചെയ്യുന്ന വിധത്തിലുള്ള കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടലുകൾക്കും പി എം ശ്രീ വഴിയൊരുക്കുന്നു.
പി എം ശ്രീ യോടുള്ള വിദ്യാഭ്യാസ മന്ത്രിയുടെ മയപ്പെടുത്തിയുള്ള സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും പദ്ധതി കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications