പിസി ചാക്കോ ഇറങ്ങിക്കളിക്കുന്നു... കോണ്‍ഗ്രസില്‍ അടുത്ത വിക്കറ്റ് തെറിച്ചു, പിഎം സുരേഷ് ബാബു രാജിവെക്കും
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോണ്‍ഗ്രസിന് തുടര്‍ച്ചയായ തിരിച്ചടികള്‍. പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിടുന്നത് തുടരുന്നു. വയനാട്ടിലെ പ്രധാന നേതാവും കെപിസിസി വൈസ് പ്രസിഡന്റുമായിരുന്ന കെസി റോസക്കുട്ടി ടീച്ചര്‍ രാജിവച്ചത് തിങ്കളാഴ്ചയാണ്. അവര്‍ ഇടതുപക്ഷത്തിനൊപ്പം ചേരാന്‍ തീരുമാനിച്ചു.
മുതിര്‍ന്ന നേതാവ് പിസി ചാക്കോ രാജിവച്ച് രണ്ടാഴ്ച തികയുന്നതിന് മുമ്പായിരുന്നു റോസക്കുട്ടി ടീച്ചറുടെ രാജി. ഇപ്പോഴിതാ മറ്റൊരു നേതാവ് കൂടി രാജിവെക്കുന്നു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പിഎം സുരേഷ് ബാബു കോണ്‍ഗ്രസ് വിടുകയാണ് എന്ന് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

എല്ലാവരും പറയുന്നത്
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും അവഗണനയുമാണ് രാജിവെക്കുന്ന എല്ലാ നേതാക്കളും ആരോപിക്കുന്ന കാര്യം. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി തുടരുകയാണ്. വയനാട്ടിലും പാലക്കാടും കോഴിക്കോടും പത്തനംതിട്ടയിലും രൂക്ഷമായ തര്‍ക്കം പരിഹരിച്ചു വരവെയാണ് മുതിര്‍ന്നവരുടെ രാജികള്‍.

ആദ്യം സംഭവിച്ചത്
പിസി ചാക്കോ രാജിവച്ചത് രണ്ടാഴ്ച മുമ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന വേളയില്‍ തന്നെയായിരുന്നു ചാക്കോയുടെ രാജി. കോണ്‍ഗ്രസ് കേരളത്തില്‍ ഇല്ലെന്നും എ, ഐ ഗ്രൂപ്പുകള്‍ മാത്രമാണ് ഉള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍.

കൂടുതല്‍ നേതാക്കള്‍
രാജിവച്ച പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. അദ്ദേഹം ബിജെപിയിലേക്ക് പോകില്ലെന്നും പറഞ്ഞു. എന്‍സിപിയിലെത്തിയ ചാക്കോ കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിക്കുകയാണ്. ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. കൂടുതല്‍ നേതാക്കള്‍ രാജിവെക്കുമെന്നും അദ്ദേഹം പറയുന്നു.

അടുത്ത വിക്കറ്റ് വയനാട്ടില്‍ നിന്ന്
ഇതിനിടെയാണ് വയനാട്ടിലെ കെസി റോസക്കുട്ടി ടീച്ചര്‍ രാജിവച്ചത്. സ്ത്രീകളെ പരിഗണിക്കുന്നില്ല എന്നായിരുന്നു അവരുടെ പരാതി. വഹിച്ചിരുന്ന എല്ലാ പദവികളും രാജിവച്ചു. കോട്ടയം ഏറ്റുമാനൂരില്‍ വിമതയായി മല്‍സരിക്കുന്ന ലതിക സുഭാഷിന് വേണ്ടി അവര്‍ പ്രചാരണത്തിന് ഇറങ്ങും.

തദ്ദേശീയ വാദം
വയനാട്ടിലെ മണ്ഡലങ്ങളില്‍ ജില്ലയിലുള്ളവരെ തന്നെ സ്ഥാനാര്‍ഥിയാക്കണം എന്നാണ് ഉയരുന്ന ആവശ്യം. കല്‍പ്പറ്റ മണ്ഡലത്തില്‍ ടി സിദ്ദിഖിനെയാണ് ഒടുവില്‍ സ്ഥാനാര്‍ഥിയാക്കിയത്. അതിലുള്ള പ്രതിഷേധം കൂടിയായിരുന്നു റോസക്കുട്ടി ടീച്ചറുടെ രാജി. ജില്ലയില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്നാണ് സൂചന.

അപ്രതീക്ഷിത നീക്കം
സീറ്റ് കിട്ടാത്തതിനെ ചൊല്ലിയുള്ള ഭിന്നതാണ് കോട്ടയത്തെ ലതിക സുഭാഷിന്റെ രാജിയിലേക്ക് എത്തിയത്. അവര്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് കേരള രാഷ്ട്രീയത്തിലെ അപൂര്‍വ സംഭവമായിരുന്നു. ലതികയുടെ നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.

കോണ്‍ഗ്രസ് വിടുമെന്ന സുരേഷ് ബാബു
പിഎം സുരേഷ് ബാബുവിന്റെ രാജി വൈകാതെയുണ്ടാകും. കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നു എന്ന് അദ്ദേഹം ഏഷ്യാനെറ്റിനോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നാണ് സുരേഷ് ബാബു പറയുന്നത്. മാനസികമായി പാര്‍ട്ടിയില്‍ നിന്ന അകന്നു എന്നും അദ്ദേഹം പറയുന്നു.

പിസി ചാക്കോയുടെ നീക്കം
പിസി ചാക്കോ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് സുരേഷ് ബാബുവിന്റെ രാജി എന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ബാബുവിനെ കാണാന്‍ പിസി ചാക്കോ വന്നിരുന്നു. പാര്‍ട്ടി വിട്ട ശേഷം എന്ത് എന്ന് ആലോചിക്കുകയാണ് എന്ന് സുരേഷ് ബാബു പറഞ്ഞു. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ സജീവ സാന്നിധ്യമായിരുന്നു അടുത്ത കാലം വരെ അദ്ദേഹം.
Recommended Video
നടി ഷിഫാലി ജരിവാലയുടെ ചിത്രങ്ങള്‍












Click it and Unblock the Notifications