ബിജെപി ദേശീയ കൗണ്‍സില്‍ കോഴിക്കോട്ടേയ്ക്ക്; മോദിയെത്തും
കോഴിക്കോട്: ബിജെപിയുടെ ഇത്തവണത്തെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട് വച്ച് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ദീന്‍ ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മവാര്‍ഷികാഘോഷവും ഇതിന്റെ ഭാഗമായി നടക്കും. ദീന്‍ ദയാല്‍ ഉപാധ്യായ ജനസംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് 1967 ല്‍ കോഴിക്കോട് വച്ച നടന്ന യോഗത്തില്‍ ആയിരുന്നു.

സെപ്തംബര്‍ 23, 24, 25 തിയ്യതികളിലായാണ് ദേശീയ കൗണ്‍സില്‍ നടക്കുന്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി 24, 25 തിയ്യതികളില്‍ യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
സെപ്തംബര്‍ 24 ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ദീര്‍ ദയാല്‍ ഉപാധ്യായ നൂറാം ജന്‍മവാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിര്‍വ്വഹിയ്ക്കും.
ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയില്‍ ബിജെപിയ്ക്ക് പ്രാതിനിധ്യം കിട്ടിയത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടി ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.












Click it and Unblock the Notifications