ആര്‍എസ്എസിന്റെ അരും കൊല; കണ്ണൂരില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
കണ്ണൂര്‍: കണ്ണൂരില്‍ ലോക്കല്‍ കമ്മറ്റി അംഗത്തെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നടത്തുന്ന ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് മൂന്ന് മണി മുതല്‍ ധര്‍മ്മടം മണ്ഡലത്തില്‍ സിപിഐഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ സിപിഎം പിന്‍വലിച്ചിരുന്നു.
പിണറായിക്കടുത്ത് വാളാങ്കിച്ചാലില്‍ ഷാപ്പ് തൊഴിലാളിയും സിപിഎം ലോക്കല്‍കമ്മറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ മോഹനനെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗമാണ് മോഹനന്‍. കള്ളുഷാപ്പില്‍ കയറിയാണ് മോഹനനെന്ന ആക്രമികള്‍ വെട്ടിക്കൊന്നത്.

ആറംഗ ആര്‍എസ്എസ് സംഘമാണ് ഷാപ്പില്‍ കയറി വെട്ടിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. ഒമ്‌നി വാനില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. ഗുരുതരമായി പരുക്കുകളേറ്റ മോഹനനെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications