ആണും പെണ്ണുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തുണ്ടെന്ന് ഇസ്ലാംമതം പറയുന്നില്ല; പിഎംഎ സലാം

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം രംഗത്ത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി കൊണ്ടുവന്നത് നമ്മുടെ സാമൂഹിക ജീവിത കുടുംബ വ്യവസ്ഥ തകര്‍ക്കാനുള്ള ശ്രമമാണെന്ന് പി എം എ സലാം പറഞ്ഞു. ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്ത് ഉണ്ടെന്ന് ഇസ്ലാം പറയുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. ഖുര്‍ആനില്‍ എല്ലായിടത്തും സ്ത്രീയേയും പുരുഷനേയും മാത്രമാണ് അഭിസംബോധന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണും പെണ്ണുമല്ലാത്ത മറ്റൊരു വിഭാഗം ഉണ്ടെന്ന് ഇസ്ലാംമതം വിശ്വസിക്കുന്നില്ല. ഒരു സ്ത്രീ താന്‍ പുരുഷനാണെന്ന് പ്രഖ്യാപിച്ച് ശരീരത്തിലെ ചില അവയവങ്ങളൊക്കെ മുറിച്ചുമാറ്റി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പുരുഷനെന്ന് അവകാശപ്പെട്ട ഈ സ്ത്രീ പ്രസവിക്കുകയും ചെയ്തതാണ് നാം കണ്ടത്. ശരീരത്തിലെ പുറത്തുള്ള ചില ഭാഗങ്ങള്‍ മുറിച്ചാലും അകത്തുള്ളത് അവിടെ തന്നെ കിടക്കുമെന്ന് ഓര്‍മയുണ്ടായിരിക്കണം. ഈ കേരളത്തിലാണ് അത് സംഭവിച്ചത്. അതിനെ പുരോഗമനമെന്ന് പറഞ്ഞ് ആഘോഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ മാനസികാവസ്ഥയുമായി വന്നിട്ട് അതിന് പുതിയ മാനം കണ്ടെത്തുന്ന സ്ഥിതിയാണുള്ളത്. അതിനെ എതിര്‍ക്കുന്നത് വലിയ പാപമായിട്ടാണ് ചിത്രീകരിക്കുന്നത്. എതിര്‍ക്കുന്നവരെ പിന്തിരിപ്പന്‍മാരായും യാഥാസ്ഥിതികരായും ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാമ്പസുകളിലും സമൂഹത്തിലും ലഹരി മരുന്നുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്യുന്നതൊക്കെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകരെയാണ്. എസ് എഫ് ഐക്കാരും ഡി വൈ എഫ് ഐക്കാരുമാണ് ഇത്തരം കേസുകളില്‍ പിടിക്കപ്പെട്ട് ജയലിലുള്ളത്.












Click it and Unblock the Notifications