Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുത്ത് കൂട്ടി മുസ്ലിം ലീഗ്; രാജ്യസഭയിലേക്ക് പിഎംഎ സലാമിന് സാധ്യതയേറി, കുഞ്ഞാലിക്കുട്ടി ഇല്ല

മലപ്പുറം: ജൂണ്‍ 25ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്ലിം സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം മല്‍സരിക്കാന്‍ സാധ്യതയേറി. പാര്‍ട്ടിയിലെ പ്രധാന നേതാക്കളെല്ലാം പിഎംഎ സലാം രാജ്യസഭയിലേക്ക് മല്‍സരിക്കണമെന്ന വികാരമുള്ളവരാണ്. അതിനിടെ, രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ താനില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യസഭാ തിരഞ്ഞെടുപ്പോടെ പാര്‍ലമെന്റില്‍ മുസ്ലിം ലീഗിന് കരുത്ത് വര്‍ധിക്കും. പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് പുറമെ, രണ്ട് രാജ്യസഭാ സീറ്റുകളിലും ലീഗ് അംഗങ്ങളെത്തുന്ന സാഹചര്യം വരികയാണ്. കൂടാതെ തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. ഇതോടെ പാര്‍ലമെന്റില്‍ അഞ്ച് അംഗങ്ങള്‍ എന്ന നിലയിലേക്ക് മുസ്ലിം ലീഗ് ഉയരും. വിശദാംശങ്ങള്‍ അറിയാം...

pma-salam-rajya-sabha-candidate

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന വേളയില്‍ മുസ്ലിം ലീഗ് മൂന്നെണ്ണം ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സീറ്റ് കിട്ടാന്‍ ലീഗിന് അര്‍ഹതയുണ്ട് എന്ന് കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിച്ചു. പക്ഷേ, നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പതിവ് പോലെ മലപ്പുറവും പൊന്നാനിയും മാത്രമാണ് അനുവദിച്ചത്. അടുത്തതായി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് ലീഗിനെ ആശ്വസിപ്പിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് പ്രതിനിധി മല്‍സരിക്കാന്‍ പോകുന്നത്.

പികെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ രാജ്യസഭ വഴി പാര്‍ലമെന്റിലെത്തുകയും കേന്ദ്രമന്ത്രി പദം നേടുകയുമാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

അതേസമയം, പികെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മല്‍സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. 2019ല്‍ ലോക്‌സഭയിലേക്ക് മല്‍സരിച്ച് ജയിച്ചതും പിന്നീട് രാജിവച്ചതുമെല്ലാം പദവികള്‍ ലക്ഷ്യമിട്ടാണ് എന്ന ആക്ഷേപം ഉയര്‍ന്നതാണ്. വീണ്ടും സമാനമായ ചര്‍ച്ചയുണ്ടാകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ഇവരുടെ നിലപാട്.

നിലവില്‍ പിഎംഎ സലാമിനെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കാനാണ് മുസ്ലിം ലീഗിലെ ധാരണ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ ആലോചിച്ചെങ്കിലും കെപിഎ മജീദിന് വേണ്ടി അദ്ദേഹം മാറികൊടുത്തു. പാര്‍ലമെന്ററി രംഗത്ത് സലാമിന് അര്‍ഹമായ പരിഗണന നല്‍കണം എന്നത് ഏറെ നാളായി മുസ്ലിം ലീഗിലുള്ള ആവശ്യമാണ്. ഐഎന്‍എല്ലില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സലാമിന് അര്‍ഹമായ പരിഗണന നല്‍കിയില്ല എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സലാമിനെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നതത്രെ.

അതേസമയം, രാജ്യസഭയിലേക്ക് മല്‍സരിക്കാന്‍ ഇല്ല എന്ന് സാദിഖലി തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവില്‍ ഒരുപാട് പണികള്‍ ഇവിടെയുണ്ട്. രാജ്യസഭാ സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങുന്നതേയുള്ളൂ. മല്‍സരിക്കാനില്ലെന്ന് പരസ്യമായി പറയാനുള്ള അനുമതി സാദിഖലി തങ്ങളില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കുമാകും അവസരം നല്‍കുക എന്ന് സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+