പ്രധാനമന്ത്രിയുടെ എഫ്ബി പേജിന് 12 ലക്ഷം ലൈക്ക്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഉണ്ടാക്കിയ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് മികച്ച പ്രതികരണം. പേജ് സൃഷ്ടിച്ച് വെറും നാല് ദിവസം കൊണ്ട് ലൈക്കുകള്‍ 12 ലക്ഷം കടന്നു.
മോദി തന്റെ ഓഫീസില്‍ ജോലിയില്‍ വ്യാപൃതനായിരിക്കുന്നതിന്റെ ചിത്രമാണ് പേജിന്റെ കവര്‍ ഫോട്ടോ. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന പ്രധാനമന്ത്രി പ്രൊഫൈല്‍ ചിത്രവും.

പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഉള്ള സംഭവങ്ങള്‍ മിക്കതും മോദി തന്റെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍, ഇന്ത്യിലെ വിവധ രാഷ്ട്രീയ നേതാക്കളുമൊത്തുള്ള ചിത്രങ്ങള്‍, സൈനിക വിഭാഗങ്ങളുടെ മേധാവികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ എന്നിങ്ങനെ ഇവ തുടരുന്നു.
ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത് ഒരു സന്ദേശമാണ്. ലോക പുലയില വിരുദ്ധ ദിനത്തില്‍ ഒരു പുകയില വിരുദ്ധ സന്ദേശം. പതിനായിരത്തിലധികം ലൈക്കും ആയിരക്കണക്കിന് കമന്റുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്. പുകയില ഉപഭോഗം കുറക്കുന്നതിനുള്ള നിരവധി ഉപായങ്ങളും കമന്റുകളായി പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജിന് മാത്രമല്ല ഈ സ്വീകരണം. നേരത്തെ അദ്ദേഹം തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ടിനോടും നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ട്വിറ്ററില്‍ പതിനാല് ലക്ഷത്തോളം ഫോളേവേഴ്‌സ് ഉണ്ട് പ്രധാനമന്ത്രിക്ക്.












Click it and Unblock the Notifications