കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യൂത്ത് ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനെതിരെ പോക്‌സോ ചുമത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: താന്‍പഠിപ്പിക്കുന്ന സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനെതിരെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഒളിവില്‍പോയ പ്രതി എന്‍കെ അഫ്‌സല്‍ റഹ്മാനെ ടേി പോലീസ് മലപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു.
പോക്‌സോ വകുപ്പിലെ 9,10 വകുപ്പുകള്‍ പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തത്.

പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാന്‍ ഏഴുവര്‍ഷം മുതല്‍ ജീവപരന്ത്യംവരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. സാധാര കേസുകളില്‍ പോക്‌സോ 3, 4 വകുപ്പുകള്‍ചേര്‍ത്തേണ്ട കേസില്‍ പ്രതി അധ്യാപകനും കുട്ടികളുടെ സംരക്ഷകനുമായതിനാലാണ് കഠിനമായ വകുപ്പുകള്‍തന്നെ ചുമത്തിയിട്ടുള്ളത്. ഇത്തരംകേസുകളില്‍ പ്രതി സാധാരണക്കാരാണെങ്കില്‍ മൂന്നും നാലും വകുപ്പ് പ്രകാരം മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.

പരാതിക്കാർ 19പെണ്‍കുട്ടികള്‍

പരാതിക്കാർ 19പെണ്‍കുട്ടികള്‍

സ്‌കൂളിലെ 19പെണ്‍കുട്ടികളാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്തുവന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. .

കോഡൂര്‍ ചെമ്മന്‍കടവ് പിഎംഎസ് എഎംഎ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ പ്രതി ഇതെ സ്‌കൂളിലെ 19പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെജി പ്രസാദിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.

സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു

സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ കഴിഞ്ഞ ദിവസം സ്‌കൂളില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായിരുന്നു ഇയാൾ. എംഎസ്എഫിന്റെ മുന്‍ സംസ്ഥാന ട്രഷറര്‍ കൂടിയായ പ്രതിയെ രാഷ്ട്രീയപരമായ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എന്‍എസ്എസ് ക്യാമ്പിനിടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടികളുടെ പരാതി. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും പരാതിയുമായി സ്‌കൂളിലെത്തിയിരുന്നു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പരാതിക്കാരായ പെണ്‍കുട്ടികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

പ്രതി പെണ്‍കുട്ടിയുടെ ബന്ധുക്കളെ സ്വാധീനിച്ചെന്നും ആക്ഷേപം

പ്രതി പെണ്‍കുട്ടിയുടെ ബന്ധുക്കളെ സ്വാധീനിച്ചെന്നും ആക്ഷേപം

ഈ സ്‌കൂളിലെ 19 വിദ്യാര്‍ഥിനികളാണ് മാനസികവും ശാരീരികവുമായി അഫ്‌സല്‍ പീഡിപ്പിച്ചെന്ന് രേഖാമൂലം പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്.

കഴിഞ്ഞ ആറിന് സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ മറ്റൊരു സ്‌കൂളില്‍നിന്നെത്തിയ വിദ്യാര്‍ഥിനിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് ആദ്യം ഉയര്‍ന്ന പരാതി. എന്നാല്‍, കുട്ടി രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതി സ്വാധീനിച്ചെന്നും ആക്ഷേപമുണ്ട്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രിന്‍സിപ്പലിന്റെ വസതിയിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു.

കുട്ടിയോട് അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു

കുട്ടിയോട് അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു

ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ കരുതിയത്. എന്നാല്‍, പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതി രേഖാമൂലം കിട്ടിയില്ല എന്ന ന്യായംപറഞ്ഞ് സംഭവം അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും ഞങ്ങളോടും അധ്യാപകന്‍ മോശമായി പെരുമാറിയെന്നുകാണിച്ച് സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍തന്നെ പരാതി എഴുതി നല്‍കിയതോടെ അധികൃതര്‍ നടപടിയിലേക്ക് കടക്കുകയായിരുന്നുവെന്ന് പറയുന്നു.

English summary
POCSO case registered against Muslim Youth League Malappuram District Vvice President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X