കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവിതയുടെ കാര്‍ണിവലിന് പട്ടാമ്പിയൊരുങ്ങുന്നു..രജിസ്‌ട്രേഷന് തുടക്കം..

കവിതാ കാര്‍ണിവലിനൊരുങ്ങി പട്ടാമ്പി. കാര്‍ണിവലിന്റെ രണ്ടാം പതിപ്പ് ജനുവരിയില്‍

Google Oneindia Malayalam News

പട്ടാമ്പി : കവിതാ കാര്‍ണിവലിന്റെ രണ്ടാം പതിപ്പിന് പട്ടാമ്പി ഒരുങ്ങുന്നു. കവികളുടേയും കവിതാ ആസ്വാദകരുടേയും സംഗമമാണ് കാര്‍ണിവല്‍. ജനുവരി 26 മുതല്‍ 29 വരെ പട്ടാമ്പി സംസ്‌കൃത കോളേജിലാണ് കവിതാ കാര്‍ണിവല്‍ നടക്കുക. പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ മലയാള വിഭാഗവും മലയാള നാട് വെബ് കമ്മ്യൂണിറ്റിയും സംയുക്തമായാണ് ഈ വര്‍ഷമാദ്യം ഏപ്രിലില്‍ കവിതാ കാര്‍ണിവലിന്റെ ഒന്നാം പതിപ്പ് സംഘടിപ്പിച്ചത്.

നാലുദിവസങ്ങളിലായാണ് കവിതാ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി കെ സച്ചിദാനന്ദന്‍ ഉപദേഷ്ടാവും സന്തോഷ് എച്ച്‌കെ കണ്‍വീനറുമായി സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രതിനിധികളായി പങ്കെടുക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. https://www.formget.com/app/form/share/WB2o-229358 ഈ ലിങ്കിലാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ടത്.

kavitha

മലയാളത്തിലെ പുതുകവിതയുടെ 25 വര്‍ഷങ്ങള്‍ എന്നതായിരുന്നു ആദ്യപതിപ്പിന്റെ പ്രമേയം. സമീപകാലത്ത് കേരളത്തില്‍ നടന്ന ഏറ്റവും വിപുലമായ കവിസംഗമമായിരുന്നു ഒന്നാം പതിപ്പ്. മലയാളത്തിലെ തലമുതിര്‍ന്ന കവികളായ ആറ്റൂര്‍ രവിവര്‍മ്മ, കെഎ ജയശീലന്‍ എന്നിവര്‍ക്കൊപ്പം പിപി രാമചന്ദ്രന്‍, ടിപി രാജീവന്‍, പി രാമന്‍, എസ് ജോസഫ്, സാവിത്രി രാജീവന്‍, റഫീഖ് അഹമ്മദ്, അന്‍വര്‍ അലി, കെആര്‍ ടോണി തുടങ്ങി ഇരുന്നൂറോളം കവികളും കാവ്യാസ്വാദകരും പങ്കെടുത്തിരുന്നു.

English summary
Patambi Sanskrit College will host this January, Kerala's largest fest of poets and poems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X