'പ്രതിഭ അനുശോചന യോഗങ്ങളിൽ പൊട്ടിക്കരഞ്ഞു', ആനുകൂല്യമൊന്നും കിട്ടിയില്ലെന്ന് മായ പനച്ചൂരാൻ
തിരുവനന്തപുരം: 2021ന്റെ തുടക്കത്തിലാണ് മലയാളികളുടെ പ്രിയ കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അനില്‍ പനച്ചൂരാന്റെ അപ്രതീക്ഷിത മരണം. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം കുടുംബത്തിന് സഹായം നല്‍കുമെന്ന് രാഷ്ട്രീയ നേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഒന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ മായ പനച്ചൂരാന്‍.
കായംകുളം എംഎല്‍എ യു പ്രതിഭ അനുശോചന യോഗങ്ങളില്‍ പൊട്ടിക്കരയുകയും ആനുകൂല്യങ്ങള്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ മായ പനച്ചൂരാന്‍ പറയുന്നു.

മായ പനച്ചൂരാന്റെ കുറിപ്പ് വായിക്കാം: '' നമസ്തേ, അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനിൽ പനച്ചൂരാനെ ഓർമിക്കുന്ന ധാരാളം പേർ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, 'ജോലി വലതുമായോ ' എന്ന്.അത്തരം കോളുകൾ ഒന്നും തന്നെ ഞാൻ ഇപ്പോൾ attend ചെയ്യാറില്ല. കാരണം നല്ല വാർത്തകൾ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല!
ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്

ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ ഈ വീട്ടിൽ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാർത്തകൾ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളിൽ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി. പ്രതിഭ ഉൾപ്പടെയുള്ള പ്രമുഖർ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ അനുശോചന യോഗങ്ങളിൽ പൊട്ടികരഞ്ഞതും) എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.
കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അനിൽ പനച്ചൂരാനെ സ്നേഹിക്കുന്ന, ഞങ്ങളുടെ ദൗർഭാഗ്യങ്ങളിൽ വേദനിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു... ( എന്റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞു പറഞ്ഞു ഞാൻ തന്നെ മടുത്തിരുന്നു ) ഇപ്പോൾ ഒരു മറുപടിയായി. അത് ഇവിടെ സമർപ്പിക്കുന്നു.

എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി... ദുരന്തമുഖങ്ങളിൽ തല കാണിക്കാൻ രാഷ്ട്രീയക്കാർ എത്തുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്; വാഗ്ദാനങ്ങൾ നൽകുന്നത് പത്രമാധ്യമങ്ങളിൽ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാർത്തകൾ വിശ്വസിക്കരുത്''.












Click it and Unblock the Notifications