കച്ചവട താല്‍പര്യത്തിനുള്ള മറയാണ് മതം; വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്
കൊല്ലം: എസ് എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത്. വെള്ളാപ്പള്ളി ഇപ്പോള്‍ ഉന്നയിക്കുന്നത് ജാതിമത വിശ്വാസത്തിന് വേണ്ടിയല്ല പകരം കച്ചവട താല്‍പര്യത്തിനുള്ളതാണെന്ന് കവി വ്യക്തമാക്കി.
ഇത് പണം ഉണ്ടാക്കാനുള്ള മത്സരത്തിന്റെ മറയാണ് വെള്ളാപ്പള്ളിക്ക് മതത്തെ കുറിച്ചുള്ള വാദമെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് ആരോപിച്ചു. പണം ഉണ്ടാക്കാനുള്ള സ്ഥാപനങ്ങളും ഭൂമിയും വീതം വച്ചതിലെ തര്‍ക്കമാണ് വെള്ളാപ്പള്ളി നിരന്തരമായി ഉന്നയിക്കുന്നത്.

വെള്ളാപ്പള്ളിക്ക് കച്ചവട താല്‍പര്യം മാത്രമാണ് ഇതിന് പിന്നിലുള്ളത്. അല്ലാതെ പുണ്യം ലഭിക്കുന്നതിന് വേണ്ടിയിട്ടല്ല വെള്ളാപ്പള്ളി ഇടയ്ക്കിടെ ജാതിയും മതവും പറയുന്നത്. ഇതിന്റെ ഇരകള്‍ മുഴുവനും സ്ത്രീകളാണെന്നും അദ്ദേഹം വ്യക്തമാക്കി. സോഫിയ ഷാജഹാന്റെ ഒരിലമാത്രമുള്ള വൃക്ഷം എന്ന പുസ്തകം പ്രകാശ ചടങ്ങില്‍ സംസ്ാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications