കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവി ചാത്തന്നൂര്‍ മോഹന്‍ അന്തരിച്ചു

Google Oneindia Malayalam News

കൊല്ലം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കവിയും നാടകരചയിതാവുമായ ചാത്തന്നൂര്‍ മോഹന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 കാരനായ മോഹന്‍ നട്ടെല്ലിനുണ്ടായ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് കുടുംബവീടായ ചാത്തന്നൂര്‍ താഴംതെക്ക് മോഹനവിലാസത്തില്‍ വെച്ച് നടക്കും. കൊല്ലം കടപ്പാക്കട പത്രപ്രവര്‍ത്തക നഗറിലെ യദുകുലത്തിലാണ് താമസം.

1984ല്‍ കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ച മോഹന്‍ 26 വര്‍ഷത്തെ സേവനത്തിനൊടുവില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായാണ് വിരമിച്ചത്. കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന പ്രഭാതരശ്മിയുടെ അസോസിയേറ്റ് എഡിറ്ററായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം നിരവധി നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്. 2000,2001 വര്‍ഷങ്ങളില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

mohan

ശിവകാമി, കടലിരമ്പുന്ന ശങ്ക, ഏകാന്ത പ്രണയത്തിന്റെ നൂറ് വര്‍ഷങ്ങള്‍(കവിതകള്‍), കെ പി അപ്പനെക്കണ്ട് സംസാരിക്കുമ്പോള്‍(അഭിമുഖം), ക്ഷേത്രക്കുന്നിലെ നാഗമാണിക്യം (ബാലസാഹിത്യം), ഇന്ദ്രനീലം, അമ്മവാത്സല്യം (നാടകം), കഥകളും കടന്ന് കാക്കനാടന്‍(ലേഖനങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍.

ചാത്തന്നൂരില്‍ വിശ്വനാഥന്റെയും ഭാര്‍ഗ്ഗവിയുടേയും മകനായി ജനിച്ച മോഹന്‍ ചാത്തന്നൂര്‍ ഗവ. ഹൈസ്‌കൂള്‍, പുനലൂര്‍ എസ്.എന്‍. കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ്,കൊല്ലം കര്‍മലറാണി ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം മലയാളത്തില്‍ ബിരുദാനന്തരബിരുദവും ബി.എഡും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.
ജയകുമാരിയാണ് ഭാര്യ. മക്കള്‍: പാര്‍വതി, മൈഥിലി, ഡോ. അനന്തുമോഹന്‍. മരുമക്കള്‍: പ്രജിത്ത്, ബിനീഷ്, ഡോ. അഖില.

English summary
poet chathannur mohan passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X