യുവകവി ജിനേഷ് മടപ്പള്ളി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഒഞ്ചിയം സ്കൂളിൽ...
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഇതേ സ്കൂളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കോഴിക്കോട്: യുവകവി ജിനേഷ് മടപ്പള്ളി(35)യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഞ്ചിയം യുപി സ്കൂളിനുള്ളിലാണ് ജിനേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം.
ഒഞ്ചിയം യുപി സ്കൂളിലെ ജീവനക്കാരനായ ജിനേഷിനെ ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഇതേ സ്കൂളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ഞായറാഴ്ച ഉച്ചവരെ വടകര ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചശേഷം വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

നാദാപുരം റോഡ് കെടി ബസാറിൽ പാണക്കുളം കുനിയിൽ പരേതരായ സുകൂട്ടി, പത്മിനി ദമ്പതികളുടെ മകനാണ് ജിനേഷ്. മടപ്പിള്ളി കോളേജ്, തലശേരി ബ്രണൻ കോളേജ്, നാദാപുരം ടിഐഎം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
കച്ചിത്തുരുമ്പ്, ഏറ്റവും പ്രിയപ്പെട്ട അവയവം, ഇടങ്ങൾ, രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകൾ എന്നിവയാണ് ജിനേഷിന്റെ പ്രശസ്തമായ കവിതാ സമാഹാരങ്ങൾ. ചില കവിതൾ ഹിന്ദി, തമിഴ് ഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. മുറുവശേരി പുരസ്കാരം, ബോബൻ സ്മാരക സാഹിത്യ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങളും സ്വന്തമാക്കി. ഏപ്രിൽ 16നാണ് ജിനേഷിന്റെ അമ്മ പത്മിനി മരണപ്പെട്ടത്. ഇതിനുശേഷം ജിനേഷ് വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായാണ് സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞത്.












Click it and Unblock the Notifications