Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപും ഗുര്‍മീതും ഒരുപോലെ... അവര്‍ ഗുര്‍മീത് ശിഷ്യന്‍മാര്‍, പിആര്‍ ജോലിക്ക് പിന്നില്‍....

ഫേസ്ബുക്ക് പേജിലൂടെ കവി കരിവെള്ളൂര്‍ മുരളിയുടെ പരിഹാസം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെ സന്ദര്‍ശിക്കാന്‍ പോവുന്നവരെ പരിഹസിച്ച് കവിയും നാടകകൃത്തുമായ കരിവെള്ളുര്‍ മുരളിയുടെ പരിഹാസം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപിനെ അനുകൂലിക്കുന്നവരെ അദ്ദേഹം കണക്കറ്റ് പരിഹസിച്ചത്.

നാലാം തവണയും ജാമ്യം തള്ളിയതോടെ ആലുവ സബ് ജയിലില്‍ തന്നെയാണ് ദിലീപ് ഇപ്പോഴുമുള്ളത്. താരം ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തേ രണ്ടു തവണയും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഗുര്‍മീതിന്റെ മലയാളി ശിഷ്യന്‍മാര്‍

ഗുര്‍മീതിന്റെ മലയാളി ശിഷ്യന്‍മാര്‍

പീഡനക്കേസില്‍ ജയിലിലായ വിവാദസ്വാമി ഗുര്‍മീത് റാം റഹീം സിങിനോടാണ് ദിലീപിനെ മുരളി താരതമ്യം ചെയ്യുന്നത്. ഗുര്‍മീതിന്റെ മലയാളി ശിഷ്യന്‍മാരോട് എന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

കേരള ജനതയുടെ പ്രബുദ്ധത

കേരള ജനതയുടെ പ്രബുദ്ധത

ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച ദിവസം അനുയായികളായ 38 പേര്‍ വെട്ടിമരിച്ചിരുന്നു. അതു യുക്തിബോധമില്ലാത്ത അടിമ ഭക്തജനതുടെ മണ്ടത്തരമെന്ന് പ്രബുദ്ധത അവകാശപ്പെടുന്ന മലയാളി സമൂഹം അന്നു ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ വെട്ടിമരിക്കാന്‍ ആളെ കിട്ടില്ലെങ്കിലും ദിലീപിന്റെ കാര്യത്തിലും അതു തന്നെയെല്ലേ സംഭവിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

ജനപ്രിയനായി മുറവിളികള്‍

ജനപ്രിയനായി മുറവിളികള്‍

ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ ആദ്യമായി ബലാല്‍സംഗത്തിനു ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജനപ്രിയനു വേണ്ടി അടിയന്‍ ലച്ചിപ്പോം മുറവിളികള്‍ ഉയരുന്നതായും അദ്ദേഹം കുറിച്ചു.

ഇപ്പോള്‍ നേര്‍ത്തുപോയി

ഇപ്പോള്‍ നേര്‍ത്തുപോയി

എംഎല്‍എമാര്‍ തൊട്ട് മാധ്യമ വിചാര വിശാരദര്‍ വരെ, ആരാധക മനോരോഗികള്‍ മുതല്‍ താര സംവിധായക പ്രമുഖര്‍ വരെ കഴിഞ്ഞ ഒരാഴ്ചയായി ഉയര്‍ത്തിവിട്ട ആരവങ്ങള്‍ ഇപ്പോള്‍ നേര്‍ത്തു പോയിരിക്കുന്നു.

നിഷ്പക്ഷമല്ല

നിഷ്പക്ഷമല്ല

സൂപ്പര്‍ താരത്തിന്റെ സിനിമ റിലീസുമായി ബന്ധപ്പെട്ട് ചിലരെങ്കിലും ഉയര്‍ത്തുന്ന നിഷ്പക്ഷതാനാട്യമണിഞ്ഞ നിലപാടുകള്‍ സത്യത്തില്‍ അത്ര നിഷ്പക്ഷമല്ലെന്നും മുരളി ചൂണ്ടിക്കാട്ടി.

അതിനു തുല്യം

അതിനു തുല്യം

ഭീമാകാരനും ബലിഷ്ഠനുമായ ഒരാള്‍ കൊച്ചു കുഞ്ഞിനെ ഇടിച്ചു ചതയ്ക്കുന്ന കാണുമ്പോള്‍ ഞാന്‍ ഇടുപെടുകയില്ല, നിഷ്പക്ഷനാണ് എന്നു പറയുന്നതിന് തുല്യമാണ് ഇതുമെന്നും അദ്ദേഹം കുറിച്ചും.

അവള്‍ക്കൊപ്പം

അവള്‍ക്കൊപ്പം

സൂപ്പര്‍ താരാധിപത്യവും ആണധികാര വ്യവസ്ഥയും മാഫിയ മൂലധന ശക്തികളും ക്രിമിനല്‍ സംഘങ്ങളുടെ സ്വഭാവമാര്‍ജിച്ച ഫാന്‍സുമൊക്കെ ഒരു ഭാഗത്തും ആക്രമിക്കപ്പെട്ട നിസ്സഹായായ പെണ്‍കുട്ടി മറുഭാഗത്തുമായി വിഭജിക്കപ്പെട്ട വിഷയത്തില്‍ മൗനവും നിഷ്പക്ഷതയും ചരിത്രത്തോടുള്ള കുറ്റകൃത്യമാണ്. അതുകൊണ്ട് പണവും അധികാരവും മാഫിയ പിന്തുണയൊന്നുമില്ലാത്ത നീതിബോധമുള്ള കേരള ജനത ഒറ്റക്കെട്ടായി നിലപാടെടുത്തു കഴിഞ്ഞിട്ടുണ്ട്. അത് എപ്പോഴും ആക്രമിക്കപ്പെടുകയും തോല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന അവള്‍ക്കൊപ്പമാണെന്നും മുരളി പറയുന്നു.

നടന്റെ സിനിമയ്ക്ക് പിആര്‍ ജോലി ചെയ്യുന്നു

നടന്റെ സിനിമയ്ക്ക് പിആര്‍ ജോലി ചെയ്യുന്നു

ചുമത്തപ്പെട്ട കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും ജാമ്യത്തിന് അര്‍ഹതയില്ലെന്നും പറഞ്ഞ് നാലു തവണയും ജാമ്യം നിഷേധിക്കപ്പെട്ട പ്രതിക്കായി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ജയിലില്‍ സന്ദര്‍ശനം നടത്തുന്നവര്‍ ഗുര്‍മീത് ആരാധകരുടെ മലയാളി പതിപ്പുകള്‍ തന്നെയാണ്. ഇവര്‍ തന്നെയാണ് നടന്റെ പുതിയ സിനിമയ്ക്ക് പി ആര്‍ ജോലിയുമായി ഇറങ്ങിത്തിരിച്ചതെന്നും മുരളി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+