കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ക്ലാസിലെ മലയാള പുസ്തകത്തില്‍ കവി മാറി

  • By Mithra Nair
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം ക്ലാസിലെ മലയാള പുസ്തകത്തില്‍ കവി മാറി. പുതുക്കിയ രണ്ടാം ക്ലാസിലെ മലയാള പുസ്തകത്തില്‍ ആദ്യ പാഠം തുടങ്ങുന്നത്
'പാടും പുഴകളും
തോടും മോടി
കൂടും മലരണിക്കാടും
നീളെ കളകളം പാടുംകാട്ടു
ചോലയുമാമണി മേടും' ഈ കവിതയിലൂടെയാണ്.

കേരളത്തെക്കുറിച്ച് ലളിതമായ ഒരു കവിത. എന്നാല്‍ പുസ്തകത്തില്‍ കവിതയുടെ അടിയില്‍ കവിയുടെ പേരായി ചേര്‍ത്തിരിക്കുന്നത് പി. കുഞ്ഞിരാമന്‍ നായര്‍ എന്നാണ്. എന്നാല്‍ അദ്ദേഹം ഇങ്ങനെയൊരു കവിത എഴുതിയിട്ടില്ല എന്നതാണ് സത്യം.

-logo.jpg -Properties

യഥാര്‍ഥത്തില്‍ ഈ കവിത എഴുതിയിരിക്കുന്നത് ഗോപാലകൃഷ്ണന്‍ കോലഴി എന്ന കവിയാണ്. ബാലകവിത ഉള്‍പ്പെടെ ഒട്ടേറെ കവിതകളെഴുതിയ ഗോപാലകൃഷ്ണന്റെ എന്റെ കേരളം എന്ന കവിതയാണിത്.

കവിയുടെ പേര് മാറി എന്നു മാത്രമല്ല കവിതയുടെ തലക്കെട്ടും മാറിയിട്ടുണ്ട്. എന്റെ കേരളം എന്നാണ് കവിതയുടെ യഥാര്‍ത്ഥ തലക്കെട്ട് എന്നാല്‍ പാഠപുസ്തകത്തില്‍ എന്റെ നാട് എന്നാണ് തലക്കെട്ട്. എസ്.ഇ.ആര്‍.ടി.ഇ തയ്യാറാക്കിയ പാഠപുസ്തകത്തില്‍ എങ്ങനെ ഈ തെറ്റ് എങ്ങനെ വന്നു എന്ന ആശയക്കുഴപ്പത്തിലാണ് അധികൃതര്‍.

English summary
second standard malayalam text book wrong poet name and wrong heeding in the poem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X