മലയാള വിപ്ലവ സാഹിത്യത്തിന്റെ അമരക്കാരൻ, കവി പുതുശ്ശേരി രാമചന്ദ്രന് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കവിയും ഭാഷാ പണ്ഡിതനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന് അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടില്‍ മകള്‍ ഗീത ആര് പുതുശേരിക്കൊപ്പമായിരുന്നു താമസം.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ അടക്കം പങ്ക് വഹിച്ചിട്ടുളള പുതുശേരി രാമചന്ദ്രന് മലയാള സാഹിത്യത്തിലെ വിപ്ലവ രചനകളുടെ മുഖം കൂടിയാണ്. തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന പുതുശേരിയുടെ ആത്മകഥ കേരളത്തിലെ വിപ്ലവ കാലങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്.

മാവേലിക്കരയിലെ വളളിക്കുന്നത്ത് 1928 സെപ്റ്റംബര്‍ 23നാണ് പുതുശേരിയുടെ ജനനം. ദാമോദരന്‍ പിളള ആയിരുന്നു അച്ഛന്, അമ്മ പുതുശേരില്‍ ജാനകിയമ്മ. മണക്കാട് പ്രൈമറി സ്കൂള്‍, വട്ടയ്ക്കാട്ട് ഗവ യുപി സ്കൂള്‍, വളളിക്കുന്ന എസ്എന്‍ഡിപി സംസ്കൃത സ്കൂള്‍, ഭരണിക്കാവ് പോപ്പ് പയസ് ഇലവന്‍ത് ഇംഗ്ലീഷ് ഹൈക്കൂള്‍ എന്നിവിടങ്ങളിലായാണ് പുതുശ്ശേരി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്തിരുന്നു. പുന്നപ്ര വയലാര്‍ സമരത്തിലും ക്വിറ്റ് ഇന്ത്യ സമരത്തിലും ഉള്‍പ്പെടെ പുതുശ്ശേരി പങ്കെടുത്തു. ഇതിന്റെ പേരില്‍ പുതുശേരിയെ സ്കൂളില്‍ നിന്ന് പുറത്താക്കുക പോലുമുണ്ടായി. കൊല്ലം എസ്എന്‍ കോളേജിലായിരുന്നു പുതുശേരി കോളേജ് വിദ്യാഭ്യാസം നടത്തിയത്. ഇക്കാലത്തും സമരമുഖങ്ങളില്‍ പുതുശേരി സജീവമായിരുന്നു. അതിന്റെ ഭാഗമായി അറസ്റ്റും ജയില്‍ ജീവിതവും ഉണ്ടായിട്ടുമുണ്ട്.
1951 കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്ന് ബിഎ പാസ്സായി. 1957ല്‍ കൊല്ലം എസ്എന്‍ കോളേജിലൂടെയാണ് അധ്യാപക ജീവിതത്തിന്റെ തുടക്കം. കേരള സര്‍വ്വകലാശാലയുടെ മലയാളം വിഭാഗത്തിലടക്കം അധ്യാപകമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി നേടിയെടുക്കാനുളള പോരാട്ടത്തിലുള്‍പ്പെടെ പുതുശേരി മുന്നിലുണ്ടായിരുന്നു.
നിരവധി പുരസ്ക്കാരങ്ങള്‍ പുതുശേരിയെ തേടി എത്തിയിട്ടുണ്ട്. എഴുത്തച്ഛന് പുരസ്ക്കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ടാഗംത്വം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാന്‍ പുരസ്ക്കാരം, മഹാകവി പി അവാര്‍ഡ്, മഹാകവി ഉളളൂര്‍ അവാര്‍ഡ്, വളളത്തോള്‍ പുരസ്ക്കാരം, കുമാരനാശാന് പുരസ്ക്കാരം എന്നിവ അടക്കം ലഭിച്ചിട്ടുണ്ട്. പുതുശേരിയുടെ ആത്മകഥയ്ക്ക് വയലാര്‍ പുരസ്ക്കാരം നല്‍കാനുളള തീരുമാനം വിവാദത്തിലായിരുന്നു. പരേതയായ ബി രാജമ്മയാണ് പുതുശേരിയുടെ ഭാര്യ.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ്












Click it and Unblock the Notifications