കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള വിപ്ലവ സാഹിത്യത്തിന്റെ അമരക്കാരൻ, കവി പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: പ്രശസ്ത കവിയും ഭാഷാ പണ്ഡിതനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടില്‍ മകള്‍ ഗീത ആര്‍ പുതുശേരിക്കൊപ്പമായിരുന്നു താമസം.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ അടക്കം പങ്ക് വഹിച്ചിട്ടുളള പുതുശേരി രാമചന്ദ്രന്‍ മലയാള സാഹിത്യത്തിലെ വിപ്ലവ രചനകളുടെ മുഖം കൂടിയാണ്. തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന പുതുശേരിയുടെ ആത്മകഥ കേരളത്തിലെ വിപ്ലവ കാലങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്.

obit

മാവേലിക്കരയിലെ വളളിക്കുന്നത്ത് 1928 സെപ്റ്റംബര്‍ 23നാണ് പുതുശേരിയുടെ ജനനം. ദാമോദരന്‍ പിളള ആയിരുന്നു അച്ഛന്‍, അമ്മ പുതുശേരില്‍ ജാനകിയമ്മ. മണക്കാട് പ്രൈമറി സ്‌കൂള്‍, വട്ടയ്ക്കാട്ട് ഗവ യുപി സ്‌കൂള്‍, വളളിക്കുന്ന എസ്എന്‍ഡിപി സംസ്‌കൃത സ്‌കൂള്‍, ഭരണിക്കാവ് പോപ്പ് പയസ് ഇലവന്‍ത് ഇംഗ്ലീഷ് ഹൈക്കൂള്‍ എന്നിവിടങ്ങളിലായാണ് പുതുശ്ശേരി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്തിരുന്നു. പുന്നപ്ര വയലാര്‍ സമരത്തിലും ക്വിറ്റ് ഇന്ത്യ സമരത്തിലും ഉള്‍പ്പെടെ പുതുശ്ശേരി പങ്കെടുത്തു. ഇതിന്റെ പേരില്‍ പുതുശേരിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുക പോലുമുണ്ടായി. കൊല്ലം എസ്എന്‍ കോളേജിലായിരുന്നു പുതുശേരി കോളേജ് വിദ്യാഭ്യാസം നടത്തിയത്. ഇക്കാലത്തും സമരമുഖങ്ങളില്‍ പുതുശേരി സജീവമായിരുന്നു. അതിന്റെ ഭാഗമായി അറസ്റ്റും ജയില്‍ ജീവിതവും ഉണ്ടായിട്ടുമുണ്ട്.

1951 കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ന്ന് ബിഎ പാസ്സായി. 1957ല്‍ കൊല്ലം എസ്എന്‍ കോളേജിലൂടെയാണ് അധ്യാപക ജീവിതത്തിന്റെ തുടക്കം. കേരള സര്‍വ്വകലാശാലയുടെ മലയാളം വിഭാഗത്തിലടക്കം അധ്യാപകമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി നേടിയെടുക്കാനുളള പോരാട്ടത്തിലുള്‍പ്പെടെ പുതുശേരി മുന്നിലുണ്ടായിരുന്നു.

നിരവധി പുരസ്‌ക്കാരങ്ങള്‍ പുതുശേരിയെ തേടി എത്തിയിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌ക്കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ടാഗംത്വം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാന്‍ പുരസ്‌ക്കാരം, മഹാകവി പി അവാര്‍ഡ്, മഹാകവി ഉളളൂര്‍ അവാര്‍ഡ്, വളളത്തോള്‍ പുരസ്‌ക്കാരം, കുമാരനാശാന്‍ പുരസ്‌ക്കാരം എന്നിവ അടക്കം ലഭിച്ചിട്ടുണ്ട്. പുതുശേരിയുടെ ആത്മകഥയ്ക്ക് വയലാര്‍ പുരസ്‌ക്കാരം നല്‍കാനുളള തീരുമാനം വിവാദത്തിലായിരുന്നു. പരേതയായ ബി രാജമ്മയാണ് പുതുശേരിയുടെ ഭാര്യ.

English summary
Famous poet Puthussery Ramachandran passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X