'കേരളത്തിന്റെ ദു:ഖങ്ങളെ പിൻതുടർന്ന, ധീരനായ മഹാനായ ഭരണാധികാരി', പിണറായിയെ കുറിച്ച് കുറിപ്പ്
തിരുവനന്തപുരം: കര്‍ക്കശക്കാരനും ധാര്‍ഷ്ട്യക്കാരനുമെന്ന ഇമേജാണ് പൊതുവേ മുഖ്യമന്ത്രി പിണറായി വിജയനനുളളത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയനില്‍ നിന്നും മുഖ്യമന്ത്രിയായ പിണറായി വിജയന് പല മാറ്റങ്ങളുമുണ്ട്. പിണറായി വിജയനെ കുറിച്ച് കവിയായ എസ് ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

എസ് ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ഇടതുപക്ഷം ഇല്ലാതാവുന്നതു ശരിയല്ല. ഫാസിസ്റ്റുകൾക്ക് എതിരേ ഒരു പരിച ഇപ്പോഴും ഇനിയുള്ള കാലത്തും ഇതുമാത്രമാണ്. മാത്രമല്ല ഒരു ഫിലോസഫിയുമില്ലാത്തവർ ഭരണകർത്താക്കൾ ആകുന്നതിൽ അർത്ഥവുമില്ല. കർക്കശക്കാരനാണ് ബഹു. മുഖ്യമന്ത്രി എന്ന് ആളുകൾ പറയുന്നു. ചിരിക്കുന്നവരെ എല്ലാവർക്കും ഇഷ്ടമാണ്. വെറുതേ ചിരിക്കുന്നവർ സൂത്രക്കാരായ കോമാളികളാണ്. അവർ വെറുതേ ചിരിപ്പിച്ചുകൊണ്ടിരിക്കും. കാണികൾ മരിച്ചു കൊണ്ടിരിക്കും.
പക്ഷേ ദു:ഖത്തിന് പിന്നാലെ പോകുന്നവരാണ് ശരിക്കുള്ള കവികൾ എന്ന്
കാളിദാസനും ബ്രഹ്തും പറയുന്നു. കേരളത്തിന്റെ ദു:ഖങ്ങളെ പിൻതുടർന്ന , ധീരനായ , മഹാനായ ഭരണാധികാരിയാണ് ശ്രീ. പിണറായി വിജയൻ എന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. കൊറോണക്കാലത്തും വെള്ളപ്പൊക്ക കാലത്തും അദ്ദേഹത്തിന്റെ ഗൗരവമുള്ള വാക്കുകൾ എന്റെ ആത്മാവിനെ താങ്ങി നിർത്തി. ഒരാളെയല്ല എല്ലാവരേയും ആ വാക്കുകൾ സാന്ത്വനിപ്പിച്ചു. അതിൽപ്പരം മറ്റെന്ത്?''












Click it and Unblock the Notifications