കേരള പോലീസിനെ നിയന്ത്രിക്കുന്നതാര്? സാഹിത്യ ലോകവും കേരള പോലീസിനെതിരെ...
കേരള പോലീസ് ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലാണോ അതോ യുവമോര്‍ച്ചയുടെ നിയന്ത്രണത്തിലാണോ എന്ന് കവി സച്ചിദാനന്ദന്‍ ചോദിച്ചു.
കോട്ടയം: കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യ ലോകവും. കേരള പോലീസ് ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലാണോ അതോ യുവമോര്‍ച്ചയുടെ നിയന്ത്രണത്തിലാണോ എന്ന് കവി സച്ചിദാനന്ദന്‍ ചോദിച്ചു. യുവമോര്‍ച്ചുടെ പരാതിയില്‍ സംസ്ഥാനത്ത് അറസ്റ്റ് വ്യാപകമാകുന്ന സാഹചാര്യത്തിലാണ് സച്ചിതാനന്ദന്റെ ചോദ്യം.
അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലാണ് വിമര്‍ശനം രേഖപ്പെടുത്തിയത്. ദേശീയഗാനത്തെ അപമാനിച്ചെന്ന പരാതിയില്‍ സമീപകാലത്ത് നിരവധി അറസ്റ്റുകള്‍ നടന്നതിനെതിരാണ് കവിയുടെ വിമര്‍ശനം. കഴിഞ്ഞ ദിവസം യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഴുത്തുകാരന്‍ കമല്‍ സി ചവറയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കമലിന്റെ നോവലില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്ന ഭാഗങ്ങള്‍ ഉണ്ടെന്ന യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് നടന്നത്. തുടര്‍ന്ന് കമലിനൊപ്പം ആശുപത്രിയില്‍ നിന്ന നദീര്‍ എന്ന ചെറുപ്പക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ചലച്ചിത്ര മേളയില്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടായതും യുവമോര്‍ച്ചയുടെ പരാതിയിലായിരുന്നു.












Click it and Unblock the Notifications